ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ . ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും ഒന്നായി മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ് മൂന്നാർ എന്ന പേരു വന്നത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് തമിഴരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.
മൂന്നാറിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ
തുടക്കത്തിൽ തന്നെ മോണോറെയിൽ
സ്ഥാപിക്കപ്പെട്ടിരുന്നു.ജലവൈദ്യുതി
പദ്ധതിക്ക് വഴികാട്ടിയായതും കന്നുകാലി
വർഗോർദ്ധരണത്തി1790ലാണ് ബ്രിട്ടിഷുകാർ ആദ്യം കണ്ണൻ ദേവൻ കുന്നുകളിൽ വന്നത്.ന് തുടക്കമിട്ടതും ഈ മണ്ണിൽ നിന്നാണ്.
അന്നത്തെ സായ്‌പിൻ്റെ വരവ് ടിപ്പുവിന്റെ
പടയോട്ടത്തെ ചെറുക്കുകയെന്ന
ലക്ഷ്യത്തോടെയായിരുന്നുവെങ്കിലും[അവലംബം
ആവശ്യമാണ്] അത് വേണ്ടി വന്നില്ല.
1817ൽ ഈ പ്രദേശത്ത് സർവേക്കായി മദിരാശി
ആർമിയിൽ നിന്ന് ഉദ്യോഗസ്ഥരെത്തെി.
1888ലാണ് കണ്ണൻ ദേവൻ പ്ളാന്റേഴ്‌സ് അസോസിയേഷൻറ പിറവി അവലംബം
അപ്പോഴെക്കും പാർവതി മലയിലെ 50 ഏക്കർ സ്ഥലത്ത് തേയില കൃഷി ആരംഭിച്ചിരുന്നു.
ആദ്യ റബ്ബർ തൈ നട്ടതും അടുത്ത
കാലം വരെ മൂന്നാർ പഞ്ചായത്തിന്റെ
ഭാഗമായിരുന്ന മാങ്കുളത്താണ്.
മൂന്നാർ മലകൾ തേയില കൃഷിക്ക്
അനുയോജ്യമാണെന്ന് കണ്ടത്തെിയതോടെ
മൂന്നാറിന്റെ കുതിപ്പിന് തുടക്കമായി.