ചാന്ദ്ര പര്യവേക്ഷണങ്ങളുടെ ഭാഗമായുള്ള നാസയുടെ ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവെച്ച് ജർമ്മനി.
നാസയുമായി കരാറിൽ ഏർപ്പെടുന്ന ഏറ്റവും ഒടുവിലത്തെ രാജ്യമാണ് ജർമ്മനി സെപ്റ്റംബർ 14-നാണ് കരാറിൽ
ധാരണയാകുന്നത്. വാഷിംഗ്ടണിലെ ജർമ്മൻ അംബാസഡറുടെ വസതിയിൽ വെച്ചായിരുന്നു ധാരണാ പ്രതത്തിൽ ഒപ്പു വെച്ചത്.
നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ, ജർമ്മൻ എയറോസ്പേസ് സെന്ററിലെ ഡയറക്ടർ ജനറൽ വാൾതർ പെൽസറിൻ എന്നിവരാണ് ചടങ്ങിൽ സന്നിഹിതരായത്.
ജർമ്മനി വളരെ കാലമായി നാസയുടെ ഏറ്റവും
അടുത്ത പങ്കാളികളിൽ ഒന്നാണ്. സുരക്ഷിതവും സുതാര്യവുമായ ചാന്ദ്ര പര്യവേക്ഷണം ലക്ഷ്യം വെച്ചാണ് ആർട്ടെമിസ് കരാറുകൾക്ക് ധാരണയാകുന്നത്.
ജർമ്മൻ ബഹിരാകാശ മേഖലയിലെ കമ്പനികൾ ഇതിനോടകം തന്നെ ആർട്ടെമിസ് പദ്ധതിയിൽ നിർണായക പങ്കുവഹിക്കാറുണ്ട്. എട്ട് രാജ്യങ്ങൾ കരാറിൽ ഒപ്പുവെച്ച് 2020-ലാണ് ഉടമ്പടി ആരംഭിക്കുന്നത്.
നിലവിൽ കരാറിൽ ഒപ്പു വെക്കുന്ന 29-ാമത് രാജ്യമാണ് ജർമ്മനി ഒരു മാസം മുമ്പ് ഇന്ത്യ ധാരണാ പത്രത്തിൽ ഒപ്പുവെച്ചിരുന്നു.
2022 നവംബറിലാണ് ആർട്ടിമെസ്-2 ന്റ് വിക്ഷേപണം. ഇതിൽ നാല് ബഹിരാകാശ യാത്രികരെ ചന്ദ്രന് ചുറ്റും അയക്കാനാണ് നാസ ലക്ഷ്യം വെയ്ക്കുന്നത്. ആർട്ടിമെസ്-3 2025-2026 കാലയളവിൽ മനുഷ്യനെ ചന്ദ്രോപരിതലത്തിൽ എത്തിക്കാൻ ശ്രമിക്കും.