സുഹൃത്ബന്ധം ഗ്രൗണ്ടിന് പുറത്ത് മാത്രം മതിയെന്ന് ഗംഭീർ
7 September 2023
1 കണ്ടു 1
ലാഹോർ: ഏഷ്യാ കപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം മഴ മുടക്കിയപ്പോൾ ഇരു ടീമിലെയും താരങ്ങൾ തമ്മിൽ സൗഹൃദം പങ്കിട്ടതിനെ വിമർശിച്ച മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന് മറുപടിയുമായി മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി. താരങ്ങൾ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്നും 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് ഇന്ത്യൻ ടീം കളിക്കുന്നതെന്ന് മറക്കരുതെന്നും ഗംഭീർ സ്റ്റാർ സ്പോർട്സിലെ ചർച്ചയിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാജ്യത്തിനായി കളിക്കുമ്പോൾ എതിരാളികളുമായി സൗഹൃദത്തിന്റെയൊന്നും ആവശ്യമില്ല. മുഖത്തോട് മുഖം നോക്കി പോരാടുകയാണ് വേണ്ടത്. സൗഹൃദമൊക്കെ പുറത്തു നിർത്തണം. ആറോ ഏഴോ മണിക്കൂർ ക്രിക്കറ്റ് കളിച്ചശേഷം വേണമെങ്കിൽ സൗഹൃദമാവാം. പക്ഷെ കളിക്കിടെ അതുവേണ്ട. കാരണം, രാജ്യത്തെ കോടിക്കണക്കിനാളുകളെയാണ് നിങ്ങൾ ഗ്രൗണ്ടിൽ പ്രതിനിധീകരിക്കുന്നത്. ഇക്കാലത്ത് കളിക്കാർ പരസ്പരം പുറത്തുതട്ടി അഭിനന്ദിക്കുകയും തമാശ പറയുന്നതുമൊക്കെ ഗ്രൗണ്ടിൽ കാണുന്നുണ്ട്.കുറച്ചു വർഷം മുമ്പ് ഇതൊന്നും കാണാൻ കഴിയില്ലായിരുന്നു ഗംഭീറിന്റെ പ്രസ്താവനഎന്നാൽ താൻ ഗംഭീറിന്റെ ചിന്താഗതിയോട് യോജിക്കുന്നില്ലെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു. അതയാളുടെ ചിന്താഗതിയാണ്. ഞാൻ പക്ഷെ വ്യത്യസ്തമായാണ് ചിന്തിക്കുന്നത്.ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരം മഴ മുടക്കിയപ്പോൾ ഇരുടീമിലെയും കളിക്കാർ തമ്മിൽ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യൻ താരം വിരാട് കോലിയുമായി പാക് താരങ്ങൾ സൗഹൃദം പങ്കിടുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലയാണ് വിമർശനവുമായി ഗംഭീർ രംഗത്തെത്തിയത്. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയും പാക്കിസ്ഥാനും ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടും.