സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയതും സങ്കീർണവുമായ കണ്ടെത്തലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ. മനുഷ്യരാശിക്ക് സഹായകമാണ് ആപത്താകുമോ എഐ എന്ന കാര്യത്തിൽ ചർച്ചകൾ നിരന്തരം നടക്കുകയാണ്. കാലം മാറുന്നതിനനുസരിച്ച് സാമാന്യബുദ്ധിക്ക് ചിന്തിക്കാൻ കഴിയാത്തതൊക്കെ കണ്ടുപിടിത്തങ്ങളിലൂടെ ഇവിടെ നടക്കുമെന്ന് ആളുൾക്ക് ബോധ്യപ്പെട്ടു തുടങ്ങി.
എന്തായാലും എഐ ഉപയോഗിച്ച് ഒരു സംസാരശേഷി നഷ്ടപ്പെട്ട സ്ത്രീ സംസാരിച്ചുവെന്ന വാർത്തകൾ പുറത്തുവരുകയാണ്. സ്ട്രോക്ക് വന്നതിനെത്തുടർന്ന് തളർന്നുപോയ ആൻ എന്ന 47കാരിക്ക് സംസാരിക്കാനോ ജോലി ചെയ്യാനോ ടൈപ്പ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ തലച്ചോർ സിഗ്നലുകളെ സംസാരമായും മുഖഭാവമായും മാറ്റിയെടുത്താണ് എഐ അത്ഭുതപ്പെടുത്തിയത്.
സംഘം ആനിന്റെ മസ്തിഷ്ക ഉപരിതലത്തിൽ 253 നേർത്ത ഇലക്ട്രോഡുകൾ ഘടിപ്പിച്ചു. 34 ഇനം ശബ്ദങ്ങളും ചാറ്റ് ജിപിടി ഭാഷാ രീതിയും അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ അവതാർ സംസാരിക്കുക. നിലവിൽ വെബ്സൈറ്റുകളിലും മറ്റും അവതാർ ഉപയോഗിക്കാറുണ്ട്. പൂർണമായും സ്വാഭാവികമായൊരു സംസാരരീതി സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കലിഫോർണിയ സർവകലാശാലയിൽ ഗവേഷണം നയിച്ച പ്രഫസർ എഡ്വേഡ് ചാങ് വ്യക്തമാക്കി. ബിസിഐയുടെ വയർലെസ് വേർഷൻ ആണ് അടുത്തഘട്ടം.
സ്ട്രോക്ക് എഎൽഎസും പോലുള്ള അവസ്ഥകൾ കാരണം ആശയവിനിമയത്തിനുള്ള കഴിവ് നഷ്ടപ്പെട്ട വ്യക്തികൾക്ക് ഈ നേട്ടം പ്രതീക്ഷ നൽകുന്നതാണ്. നേരത്തേ ഇത്തരം രോഗികൾക്ക് സ്ലോസ്പീച്ച് സിന്തസൈസറുകളെ ആശ്രയിച്ചാണ് ആശയവിനിമയം നടന്നിരുന്നത്. പലപ്പോഴും ഐട്രാക്കിംങ് പോലും സ്വാഭാവിക സംഭാഷണം നടത്തുന്നതിനു ബുദ്ധിമുട്ട് സൃഷ്ടിച്ചു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് തലച്ചോറിന്റെ ഉപരിതലത്തിലെ മൈനസ്കൂൾ ഇലക്ട്രോഡുകൾ ഉപയോഗിച്ച് മസ്തിഷ്കത്തിലെ വൈദ്യുതപ്രവർത്തനരീതി.
കണ്ടെത്തുകയും സംസാരത്തെയും ഭാവവ്യത്യാസങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ സിഗ്നലുകളെ സംസാരമായും ഭാവവ്യത്യാസങ്ങളായും മാറ്റുന്നത് ഡിജിറ്റൽ അവതാർ എന്ന പുതിയ മെഡിക്കൽ വിപ്ലവത്തിലൂടെയാണ്. പുഞ്ചിരിയും നെറ്റി ചുളിക്കുന്നതും, ആശ്ചര്യവും അദ്ഭുതവുമെല്ലാം സാധ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.