പ്രതിഫലത്തിൽ ഒന്നാമൻ രജനികാന്ത് രണ്ടാമനായി ഷാരുഖ്ഖാൻ
2 September 2023
1 കണ്ടു 1
തമിഴ് സിനിമ കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് തലൈവരുടെ 'ജയിലർ' മുന്നേറുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറുകയാണ് രജനികാന്ത്. ഓഗസ്റ്റ് 10-നാണ് ജയിലർ റിലീസിനെത്തിയത്. സാക്ക് നിൽക്കിന്റെ കണക്ക് പ്രകാരം ചിത്രം 22 ദിവസം കൊണ്ട് 328 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. ആഗോള തലത്തിൽ 650 കോടിയും സ്വന്തമാക്കി. ഇതിന് പിന്നാലെയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി താരം മാറിയത്.
കഴിഞ്ഞ ദിവസം ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് ഇക്കാര്യം സോഷ്യൽ മീഡിയ Powered by Unibots പ്ലാറ്റ്ഫോമായ 'X'ലൂടെ അറിയിച്ചത്. സൺ ഗ്രൂപ്പിന്റെ ഉടമയായ കലാനിധി മാരൻ താരത്തിന് 1.24 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യൂ എക്സ് 7 സമ്മാനമായി നൽകിയിരുന്നു. ഒപ്പം, കലാനിധി മാരൻ രജനികാന്തിന് കൈമാറിയ കവറിൽ ചെന്നൈയിലെ മന്ദവേലി ശാഖയിലെ സിറ്റി യൂണിയൻ ബാങ്കിൽ നിന്നുള്ള 100 കോടി രൂപയുടെ ഒറ്റ ചെക്ക് അടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ഇത് ജയിലറിന്റെ ലാഭം പങ്കിടുന്ന ചെക്കാണെന്നും സിനിമയ്ക്ക് വേണ്ടി സൂപ്പർസ്റ്റാറിന് ഇതിനകം നൽകിയ പ്രതിഫലത്തേക്കാൾ (110 കോടി) മുകളിലാണെന്നുമാണ് റിപ്പോർട്ട്. ആകെ 210 കോടി രൂപയാണ് താരം ജയിലറിനായി ഇപ്പോൾർട്ട് ചെയ്യുന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഷാരൂഖ് ഖാൻ ആണ്. 100-200 കോടിയാണ് താരത്തിന്റെ പ്രതിഫലം. 100-175 കോടിയുമായി ആമീർ ഖാൻ മൂന്നാം സ്ഥാനത്തുള്ളതായി ഐഎംഡിബി പുറത്തുവിട്ട പട്ടിക സൂചിപ്പിക്കുന്നു.