ബുഡപെസ്റ്റ്: സെർബിയക്കാരി ഇവാന വുലേറ്റ ക്കിത് അഞ്ചാം ലോക ചാമ്പ്യൻഷിപ്പാണ്. കഴി ഞ്ഞ നാലെണ്ണത്തിൽനിന്ന് ലഭിച്ചത് രണ്ടു വെങ്ക ല മെഡലുകൾ. ഇക്കുറി ലോക അത്ലറ്റിക് ചാ മ്പ്യൻഷിപ് വനിത ലോങ്ജംപിൽ സ്വർണം നേടി 33കാരി ആ സ്വപ്നവും പൂവണിയിച്ചു. 7.14 മീറ്റ റെന്ന വേൾഡ് ലീഡിങ് പ്രകടനത്തോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
യു.എസിന്റെ താര ഡേവിസ് പൂധൽ (6.91) വെ ള്ളിയും റുമേനിയയുടെ അലിന റോട്ടാരു കോട്ട്മ ൻ (6.88) വെങ്കലവും സ്വന്തമാക്കി. ലോക ഇൻ ഡോർ ചാമ്പ്യൻഷിപ്പിലും ഡയമണ്ട് ലീഗിലും നി ലവിലെ ചാമ്പ്യനാണ് ഇവാന. കരിയറിലെ മിക ച്ച പ്രകടനം 7.24 മീറ്ററാണ്.
2013ലെ മോസ്കോ ലോക മീറ്റിലും 2015ൽ ബെ യ്ജിങ്ങിലും വെങ്കലമായിരുന്നു. 2017ൽ ലണ്ടനി ൽ നാലാമതായപ്പോൾ 2022ൽ യൂജീനിൽ ഏഴാം സ്ഥാനത്തൊതുങ്ങി. ഒടുവിൽ ബുഡപെസ്റ്റിലെ ത്തിയപ്പോൾ സ്വർണവും. ഒളിമ്പിക്സ് ചാമ്പ്യനാ കാൻ ഇനിയും കഴിഞ്ഞിട്ടില്ല. 2008ൽ ബെയ്ജി ങ്ങിൽ യോഗ്യതറൗണ്ടിൽ ലഭിച്ചത് 30-ാം സ്ഥാന മാണ്.
2012ൽ ലണ്ടനിൽ എട്ടിലെത്തി. 2016ലെ റിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയപ്പോൾ 2021ൽ ടോക്യോയിൽ ലഭിച്ചത് നാലാം സ്ഥാനം മാത്രം. ഡയമണ്ട് ലീഗിൽ 2016ലും 17ലും 21ലും 22ലും സ്വർണം നേടി. 2015ൽ 25-ാം വയസ്സിലാ ണ് ഇവാന ആദ്യമായി ഏഴു മീറ്റർ മാർക്ക് പിന്നി ടുന്നത്.
ഹാമർത്രോയിലെ 'ബേബി ചാമ്പ്യൻ
ബുഡപെസ്റ്റ്: ലോക ചാമ്പ്യൻഷിപ് ഹാമർത്രോ യിലെ ഏറ്റവും പ്രായംകുറഞ്ഞ സ്വർണനേട്ടക്കാ രനും മെഡൽ ജേതാവുമായി കാനഡയുടെ ഏ ഥാൻ കാറ്റ്സ്ബർഗ്. ഇക്കൊല്ലം മത്സരിച്ച ചാ മ്പ്യൻഷിപ്പുകളിലെല്ലാം ആദ്യ മൂന്നിലെത്തിയ 21കാരൻ മൂന്നു തവണ വ്യക്തിഗത പ്രകടനം മെ ച്ചപ്പെടുത്തുകയും ചെയ്തു. 81.25 മീറ്റർ എറി ഞ്ഞ് ദേശീയ റെക്കോഡോടെയാണ് ലോക ചാ മ്പ്യൻഷിപ് സ്വർണം സ്വന്തമാക്കിയത്. പോളണ്ടി ന്റെ വോജിയെക് നോവിക്കി (81.02) വെള്ളിയും ഹംഗറിയുടെ ബെൻസ് ഹലാസ് (80.82) വെള്ളി യും നേടി. തുടർച്ചയായി അഞ്ചു തവണ സ്വർ ണം കൈക്കലാക്കി ലോക ചാമ്പ്യൻഷിപ് വാണ പോളണ്ടിന്റെ പാവൽ ഫജ്ഡെക്കിന്റെ ജൈത യാത്രക്ക് അന്ത്യമിട്ടാണ് ഏഥാൻ ചരിത്രമെഴുതി യത്.80 മീറ്റർ എറിഞ്ഞ് ഫജ്ഡെക് തുടക്കമിട്ടു. താമ സിയാതെ ഹലാസ് 80.82 മീറ്ററിലെത്തി നാട്ടുകാ രെ സന്തോഷിപ്പിച്ചു. ഒന്നാം റൗണ്ടിൽത്തന്നെ 80.18 മീറ്ററുമായി കാറ്റ്സ്ബെർഗ് രണ്ടാം സ്ഥാന ത്തേക്ക്. രണ്ടാം റൗണ്ടിൽ 80.70 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തി നോവിക്കി. ഫജ്ഡേക്കും ഹലാ സും മെച്ചപ്പെട്ടില്ല. ഹലാസിന്റെ മുന്നാം റൗണ്ട് പ രിശ്രമം ആദ്യം 81.02 മീറ്ററായിരുന്നെങ്കിലും ഫൗ ളായി.