കോടികളുടെ ബംഗ്ലാവ് സ്വന്തമാക്കി ഫുട്ബോൾ താരം മെസ്സി
14 September 2023
2 കണ്ടു 2
ഫ്ലോറിഡ • അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി ഫ്ലോറിഡയിൽ പുതിയ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി.
ഫോർട്ട് ലൗഡർ ഡെയ്ലിലെ ജലാശയത്തിനു മുന്നിലുള്ള ബംഗ്ലാവ് 10.75 ദശലക്ഷം ഡോളറിനാണ് (ഇന്ത്യൻ രൂപ ഏകദേശം 89.2 കോടി) മെസ്സി വാങ്ങിയത്. 10,500 ചതുശ്രയടി വിസ്തീർണമുള്ള വീട്ടിനുള്ളിൽ 8 ബെഡ് റൂമും ഇറ്റാലിയൻ സ്റ്റൈൽ കിച്ചനുമാണുള്ളത്. കൂടാതെ വീടിന് അനുബന്ധമായി മൂന്ന് കാർ ഗാരിജുകളും സ്വിമ്മിങ് പൂളുമുണ്ട്.
ഇക്കഴിഞ്ഞ ജൂണിലാണ് പിഎസ്ജിയിൽ നിന്ന് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മെസ്സി എത്തിയത്. സെപ്റ്റംബർ 17നാണ് ഇന്റർ മയാമിയുടെ അടുത്ത മേജർ ലീഗ് സോക്കർ (എംഎൽഎസ്) മത്സരം. മേജർ ലീഗിൽമേജർ ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന അത്ലാന്റ യുണൈറ്റഡാണ് എതിരാളികൾ. എംഎൽഎസിൽ ഇന്റർ മയാമി 14-ാം സ്ഥാനത്ത് തുടരുകയാണ്. അവശേഷിക്കുന്ന എട്ട് മത്സരങ്ങളിൽനിന്ന് ആദ്യ ഒൻപതിൽ എത്തിയാൽ മാത്രമേ മയാമിക്ക് അടുത്ത റൗണ്ടിൽ പ്രവേശിക്കാനാവൂ.