ലാൻഡർ മൊഡ്യൂളായ വിക്രമിനുള്ളിലാണ് റോവർ (പര്യവേക്ഷണ വാഹനം) മൊഡ്യൂളായ പ്രജ്ഞാൻ ഇപ്പോഴുള്ളത്. ലാൻഡ് ചെയ്ത ശേഷം വിക്രമിനുള്ളിൽ നിന്ന് പ്രജ്ഞാൻ പുറത്തുവരും.
അതിനു മുൻപു തന്നെ ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും വിക്രം പകർത്തിത്തുടങ്ങിയിട്ടുണ്ട്. ബംഗളൂരുവിലെ കൺട്രോൾ സെന്‍ററിൽ ലഭിച്ച ദൃശ്യങ്ങൾ ഇസ്റൊ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു.ഓഗസ്റ്റ് 20നാണ് രണ്ടാമത്തെ ഡീബൂസ്റ്റിങ് ഓപ്പറേഷൻ നിശ്ചയിച്ചിരിക്കുന്നത്. 23ന് ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിൽ, അതായത് 30 കിലോമീറ്റർ അകലത്ത് വിക്രം എത്തും. അവിടെനിന്നായിരിക്കും ലാൻഡിങ് പ്രക്രിയ.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ചന്ദ്രയാൻ-3 പേടകത്തിൽ നിന്നു വേർപെട്ട വിക്രം ലാൻഡർ ആദ്യത്തെ ഡീബൂസ്റ്റ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. വേഗം കുറച്ച് ചന്ദ്രനിൽ ഇറങ്ങാനുള്ള തയാറെടുപ്പിന്‍റെ ഭാഗമാണിത്.
23ന് ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിൽ, അതായത് 30 കിലോമീറ്റർ അകലത്ത് വിക്രം എത്തും. അവിടെനിന്നായിരിക്കും ലാൻഡിങ് പ്രക്രിയ.23ന് ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിൽ, അതായത് 30 കിലോമീറ്റർ അകലത്ത് വിക്രം എത്തും. അവിടെനിന്നായിരിക്കും ലാൻഡിങ് പ്രക്രിയ.