ന്യൂഡൽഹി; ഒരു ആർട്ടിസ്റ്റ് അവരുടെ ചെറുപ്പകാലത്ത് വരച്ച ഒരു സൃഷ്ടിക്ക് അദ്ദേഹം മൺമറഞ്ഞ് പതിറ്റാണ്ടുകൾക്ക് ശേഷം കോടികൾക്ക് ലഭിക്കുക. അതൊരു അത്ഭുതമായി തോന്നുമെങ്കിലും ഇവിടെ അതൊരു അത്ഭുതമല്ല. സാധാരണ കാര്യമാണ്. കാര്യം അവർ ജീവൻ നൽകിയ പല ചിത്രങ്ങളും പിൽക്കാലത്ത് കോടികളാണ് നേടിയത്.
സിഖ്-ഹംഗേറിയൻ പെയിന്ററായ അമൃത ഷേർ ഗില്ലിന്റെ 'ദി സ്റ്റോറി ടെല്ലർ' എന്ന ചിത്രത്തിനാണ് റെക്കോർഡ് തുക ലഭിച്ചത്. ഏകദേശം 61.8 കോടി രൂപയാണ് അവർ 1937 പൂർത്തിയാക്കിയ ചിത്രത്തിന് ലഭിച്ചത്.
ഇതോടെ ഏറ്റവും അധികം തുക ലഭിച്ച ഇന്ത്യൻ പെയിന്റിംഗ് എന്ന ഖ്യാതിയും ദി സ്റ്റോറി ടെല്ലർ എന്ന ചിത്രം സ്വന്തമാക്കി. ലേലത്തിലൂടെയാണ് ഇത്രയും വില ലഭിച്ചത്. ഓയിൽ പെയിന്റിംഗ് മറികടന്നത് സയിദ് ഹയദർ റാസയുടെ 'ജസ്റ്റേഷൻ' എന്ന ചിത്രത്തിന്റെ റെക്കോർഡാണ്. 51.7 കോടി രൂപയാണ് ഈ ചിത്രത്തിന് ലഭിച്ചത്.
ഓബ്റോയിൽ നടന്ന സ്റോൺആർട് സെയിലിലാണ് ചിത്രം വിറ്റുപോയത്. ഷേർ ഗിൽ 1941-ൽ തന്റെ 28-ാം വയസിലാണ് മരിക്കുന്നത്. ആഗോളതലത്തിൽ അവരുടെ സൃഷ്ടികൾ ചർച്ച ചെയ്തിട്ടുണ്ട്. വിജയിച്ച ചുരുക്കം ചില ഇന്ത്യൻ ആർട്ടിസ്റ്റുകളിൽ ഒരാളായിരുന്നു അവർ. സങ്കടപ്പെട്ടിരിക്കുന്ന യുവതികളെയാണ് ചിത്രത്തിൽ വരച്ചിരിക്കുന്നത്. അമൃതയുടെ തന്നെ വില്ലേജ് ഗ്രൂപ്പ് എന്ന ചിത്രം 2006-ൽ 6.9 കോടി രൂപയ്ക്കാണ് വിറ്റുപോയത്. <
1913-ൽ സിഖ് പിതാവിനും ഹംഗേറിയൻമാതാവിനുമാണ് അമൃത ജനിക്കുന്നത്. യൂറോപ്പിലും ഇന്ത്യയിലുമായിരുന്നു അവരുടെ ജീവിതം.ഫ്രാൻസിലെ എകോൾ ഡെസ് ആർട്സ് സ്കൂളിൽ പഠിച്ച അവർ അവിടെ പെയിന്റിംഗിന് സ്വർണ മെഡൽ നേടുന്ന ആദ്യ ഏഷ്യനായി. വിദ്യാർത്ഥി കാലഘട്ടത്തിൽ അവൾ വരച്ച നഗ്ന ചിത്രങ്ങളും ഏറെ പ്രശംസ നേടിയിരുന്നു.
25-ാം വസയിലാണ് അവർ ഇന്ത്യയിലേക്ക് മാറിയത്. യൂറോപ്പ് പിക്കാസോ, മാറ്റിസ്, ബാക്ക് തുടങ്ങി നിരവധി പേരുടേതാണും ഇന്ത്യ എന്റേത് മാത്രമെന്നും പറഞ്ഞാണ് അവർ പാരീസിനോട് വിട പറയുന്നത്.