തിരുവനന്തപുരം: പ്രതിസന്ധി പരിഹരിക്കാൻ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്. ഇ.ബി വിളിച്ച ടെൻഡറിൽ ഉയർന്ന വില ആവശ്യ പ്പെട്ട് കമ്പനികൾ. ടെൻഡറിൽ പങ്കെടുത്ത അദാ നി പവർ യൂനിറ്റിന് 6.90 രൂപയും ഡി.പി. പവർ 6.97 രൂപയുമാണ് ആവശ്യപ്പെട്ടത്. കെ.എസ്.ഇ. ബി ഇവരുമായി നടത്തിയ ചർച്ചയിൽ 6.88 രൂപ യായി കുറക്കാൻ ഇരുകമ്പനികളും തയാറായി. ഇതിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങു ന്നതിൽ കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷ ന്റെ അനുമതി തേടും.നരത്തേ യൂനിറ്റിന് 4.29 രൂപ വീതം വൈദ്യുതി വാങ്ങിവന്ന ദീർഘകാല കരാറുകൾ ചട്ടലംഘ നം ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമീഷൻ റദ്ദാക്കി യിരുന്നു. ഇതിനുപകരം വൈദ്യുതി വാങ്ങാൻ ക്ഷണിച്ച ടെൻഡറിലാണ് ഉയർന്ന തുക കമ്പനി കൾ ആവശ്യപ്പെട്ടത്. റദ്ദാക്കിയ കരാറിൽ വൈ ദ്യുതി നൽകിയിരുന്ന ജാംബുവ, ജിൻഡാൽ കമ്പ നികൾ പുതിയ ടെൻഡറിൽ പങ്കെടുത്തതുമില്ല. ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുമ്പോൾ സ്വാ ഭാവികമായും അതിന്റെ അധിക ബാധ്യത ഉപ ഭോക്താക്കൾക്കാവും. 500 മെഗാവാട്ട് വൈദ്യു തി വാങ്ങാനാണ് ടെൻഡറെങ്കിലും 403 മെഗാവാ ട്ടാണ് ഇരുകമ്പനികളുമായി വാഗ്ദാനം ചെയ്ത ത്. അദാനി പവർ 303 മെഗാവാട്ടും ഡി.ബി പവർ 100 മെഗാവാട്ടും. രാവിലെ ടെൻഡർ തുറന്നപ്പോ ൾ ഉയർന്ന വിലയാണ് കമ്പനികൾ ക്വോട്ട് ചെ യ്തിരിക്കുന്നതെന്ന് വ്യക്തമായി. ഉച്ചക്കുശേഷം കെ.എസ്.ഇ.ബി അധികൃതർ ഈ കമ്പനികളു മായി ചർച്ച നടത്തി. ഇതിലാണ് ഇരു കമ്പനിക ളും യൂനിറ്റിന് 6.88 രൂപ വീതമായി കുറക്കാൻ സ മ്മതിച്ചത്. 2028 വരെ വൈദ്യുതി വാങ്ങാനാണ് ടെൻഡർ. രണ്ട് കമ്പനികളും ഏകദേശം ഒരേ നി രക്ക് ക്വോട്ട് ചെയ്തു എന്നത് ശ്രദ്ധേയമാണ്. ജി ൻഡാൽ, ജാംബുവ കമ്പനികളിൽ നിന്ന് 465 മെ ഗാവാട്ടാണ് വാങ്ങിയിരുന്നത്.മഴക്കുറവ് മൂലം ഉണ്ടായ പ്രതിസന്ധി മറികടക്കാ ൻ 200 മെഗാവാട്ട് വാങ്ങുന്നതിന് ഹ്രസ്വകാല ക രാറിനും ബോർഡ് ടെൻഡർ ക്ഷണിച്ചിരുന്നു. ഇ ത് ചൊവ്വാഴ്ച തുറക്കും. നവംബർ വരെ വൈദ്യു തി നൽകാനാണ് ഈ ടെൻഡർ. ഇതിന് പുറമെ മഴ ശക്തമാകുമ്പോൾ മടക്കി നൽകുന്ന വിധം സ്വാപ്പിങ് വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാ നുള്ള ടെൻഡറും ക്ഷണിച്ചിരുന്നു. ഇത് ബുധനാ ഴ്ച തുറന്നേക്കും.പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് നിലവി ലെ ക്ഷാമം പരിഹരിക്കുന്നത്. ഏതാനും ദിവസ മായി മഴ ശക്തമായത് പ്രതീക്ഷ നൽകുന്നു. സം ഭരണികളിലേക്ക് നീരൊഴുക്ക് വർധിക്കുകയും വൈദ്യുതി ഉപയോഗം കുറയുകയും ചെയ്തു. പീക്ക് സമയത്ത് ഉപയോഗം കുറക്കാൻ ബോർ ഡ് ഉപഭോക്താക്കളോട് അഭ്യർഥിച്ചിട്ടുണ്ട്.