ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ അത് ആഘോഷമാക്കി മാറ്റാറുണ്ട് പല കുടുംബങ്ങളും. എന്നാൽ, ഈ ജനിക്കുന്ന കുഞ്ഞിന് എന്തെങ്കിലും പ്രത്യേകത കൂടിയുണ്ടെങ്കിലോ? ഇപ്പോഴിതാ രാജസ്ഥാനിലെ ജയ്പൂരിൽ ജനിച്ച ഒരു പെൺകുഞ്ഞിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഈ കുഞ്ഞ് ദേവിയുടെ അവതാരമാണെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.25കാരിയായ സർജു ദേവിയാണ് കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണിയായി എട്ടാം മാസത്തിലാണ് പ്രസവം നടന്നതെങ്കിലും അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ല. എന്നാൽ, കുഞ്ഞിനെ കണ്ട എല്ലാവരും അതിശയിച്ചു. 26 വിരലുകളാണ് ഈ പെൺകുഞ്ഞിനുള്ലത്. ഇതോടെ ദൊലാഗർ ദേവിയുടെ അവതാരമാണ് ഈ കുഞ്ഞെന്ന് സർജു ദേവിയുടെ സഹോദരനും മറ്റ് കുടുംബാംഗങ്ങളും പറയുന്നത്. അങ്ങനെ അവർ പറയാൻ ഒരു കാരണം കൂടിയുണ്ട്.എന്നാൽ, കുഞ്ഞുങ്ങൾക്ക് ഒന്നോ രണ്ടോ വിരലുകൾ അധികമായി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും 26 വിരലുകളുണ്ടാകുന്നത് വളരെ അപൂവമാണെന്നും സർജു ദേവിയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. ഇതൊരു ജനിതക പ്രശ്നമാണ്. വിരലുകളുടെ എണ്ണം കൂടിയെന്നതിന്റെ പേരിൽ കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി.സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിലെ ഹെഡ് കോൺസ്റ്റബിളായ ഗോപാൽ ഭട്ടാചാര്യയാണ് സർജു ദേവിയുടെ ഭർത്താവ്. കുഞ്ഞിന്റെ ജനനം ആഘോഷമാക്കാനുള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ.