ന്യൂയോർക്ക്: യു.എസിൽ ജയിൽചാടിയ തടവുകാരൻ പോലീസിന്റെ പിടിയിലായി. രണ്ടാഴ്ച നീണ്ട തിരച്ചിലിനൊടുവിലാണ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഡാനെലോ കാൽക്കാന്റെ(34)യെ പോലീസ് സംഘം അതിസാഹസികമായി പിടികൂടിയത്.
പെൻസിൽവേനിയയിൽ മരങ്ങൾ തിങ്ങിനിറഞ്ഞമേഖലയിൽനിന്നാണ് ഇയാളെ കണ്ടെത്തിയതെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് സംഘത്തിലുണ്ടായിരുന്ന നായയാണ് പ്രതിയെ കീഴടക്കിയതെന്നും പോലീസ് പറഞ്ഞു.
മുൻപെൺസുഹൃത്തിനെ അവരുടെ കുട്ടികളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയതിനാണ് ബ്രസീൽ സ്വദേശിയായ ഡാനെലോയെ കോടതി കൗണ്ടി ജയിലിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പെൻസിൽവേനിയയിലും സമീപമേഖലകളിലും വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഏകദേശം അഞ്ഞൂറിലേറെ പോലീസുകാരും
ശിക്ഷിച്ചത്. എന്നാൽ, ജീവപര്യന്തം ശിക്ഷ വിധിച്ച് ഒരാഴ്ചയ്ക്ക് ശേഷം തടവുപുള്ളിയായ ഡാനെലോ ചെസ്റ്റർ
ഹെലികോപ്റ്ററും വിമാനവും ഡ്രോൺ സംവിധാനങ്ങളും തിരച്ചിൽ സംഘത്തിലുണ്ടായിരുന്നു.
, ഓഗസ്റ്റ് 31-ന് ജയിൽചാടിയ ഡാനെലോ ദിവസങ്ങളോളം പോലീസിനെ വെട്ടിച്ച് മുങ്ങിനടന്നു.ഓഗസ്റ്റ് 31-നാണ് ഡാനെലോ ചെസ്റ്റർകൗണ്ടി ജയിലിൽനിന്ന് രക്ഷപ്പെട്ടത്. ജയിലിലെ രണ്ട് മതിലുകൾക്കിടയിലൂടെ മേൽക്കൂരയിലേക്ക് വലിഞ്ഞുകയറിയ ഇയാൾ, പിന്നീട് ജയിൽ വളപ്പിലെ സുരക്ഷാവേലിയും തകർത്താണ് രക്ഷപ്പെട്ടത്. എന്നാൽ, തടവുപുള്ളി രക്ഷപ്പെട്ടിട്ടും ഏകദേശം ഒരുമണിക്കൂറിന് ശേഷം മാത്രമാണ് ജയിൽ അധികൃതർ വിവരമറിഞ്ഞത്.
പിന്നാലെ വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. അതേസമയം, ഓഗസ്റ്റ് 31-ന് ജയിൽചാടിയ ഡാനെലോ ദിവസങ്ങളോളം പോലീസിനെ വെട്ടിച്ച് മുങ്ങിനടന്നു.ജയിൽചാടിയ 34-കാരനെ പിടികൂടാനായി പെൻസിൽവേനിയയിൽ പോലീസിന്റെ വ്യാപകമായ തിരച്ചിലാണ് നടന്നത്. അഞ്ഞൂറിലേറെ ഉദ്യോഗസ്ഥർ തിരച്ചിൽ ദൗത്യത്തിൽ പങ്കാളികളായി. ഒടുവിൽ സെപ്റ്റംബർ 13-ന് പെൻസിൽവേനിയയിലെ മരങ്ങൾ തിങ്ങിനിറഞ്ഞ മേഖലയിൽനിന്ന് അതിനാടകീയമായാണ് ജയിൽചാടിയ തടവുപുള്ളിയെ പിടികൂടിയത്.
തെർമൽ ഇമേജിങ് ക്യാമറ ഘടിപ്പിച്ച വിമാനം ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാൾ ഒളിവിലുള്ള സ്ഥലം കണ്ടെത്തിയതോടെ പോലീസ് സംഘം ഇവിടെ തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ പോലീസ് കണ്ടെത്തുമ്പോൾ 34-കാരൻ നേരത്തെ മോഷ്ടിച്ച തോക്കിൽ തലവെച്ച് ഉറങ്ങുകയായിരുന്നു.
എന്നാൽ, പോലീസിനെ കണ്ടതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പോലീസ് സംഘവും ഡോഗ് സ്ക്വാഡിലെ നായകളും പ്രതിയെ പിന്തുടർന്നു. ഒടുവിൽ ഡോഗ് സ്ക്വാഡിലുണ്ടായിരുന്ന നായയാണ് തടവുപുള്ളിയെ കീഴ്പ്പെടുത്തിയത്. നായയുമായുള്ള മൽപ്പിടിത്തത്തിനിടെ പ്രതിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ യൂണിറ്റിലെ 'യോഡ' എന്ന നായയാണ് 34-കാരനെ അതിസാഹസികമായി കീഴ്പ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ ജയിലിലേക്ക് കസ്റ്റഡിയിലെടുത്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ്
വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജയിൽചാടിയതിന് ഇയാൾക്കെതിരേ കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്നും പോലീസ് പറഞ്ഞു.