മസ്കത്ത്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കന ത്ത മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്ന ത്. അനിഷ്ടസംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്ക്കി, മുദൈബി, ബ ഹ്ല തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേ ദപ്പെട്ട മഴ ലഭിച്ചത്.
പലയിടത്തും ആലിപ്പഴവർഷവും വാദികൾ നിറ ഞ്ഞൊഴുകുകയും ചെയ്തു. മഴ കിട്ടിയ സ്ഥല ങ്ങളിലെല്ലാം രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചക്ക് ശേഷമാണ് മഴ കോരിച്ചൊരിഞ്ഞത്. ഉൾപ്രദേശങ്ങളിൽ റോഡു കളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗ ത തടസ്സവും നേരിട്ടു.
ശനിയാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ബഹ് ലയിലും ഇസ്കിയിലുമാണ്. 11 മില്ലിമീറ്റർ മഴയാ ണ് ഇവിടെ കിട്ടിയതെന്ന് കൃഷി, ഫിഷറീസ്, ജല വിഭവ മന്ത്രാലയം വ്യക്തമാക്കി. നിസ്- അഞ്ച് മി.മീ, അൽ ഹംറ -നാല് മി.മീ. ആദം, മുദൈബി രണ്ട് മി.മീ എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭി ച്ച മഴയുടെ തോത്. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും വാദികളിൽ നീന്തുക യോ മുറിച്ച് കടക്കാൻ ശ്രമിക്കുകയോ ചെയ്യരു തെന്ന് കാലാവസ്ഥ വകുപ്പിന്റെ ജനറൽ ഡയറ ക്ടറേറ്റ് ആവശ്യപ്പെട്ടു. കുട്ടികളെ വാദികളിലേ ക്ക് പ്രവേശിക്കുന്നത് തടയുന്നതിനുള്ള മുൻ ക രുതലുകൾ സ്വീകരിക്കണമെന്നും നിർദേശിച്ചു. അതേസമയം, ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദം സുൽത്താനേറ്റിനെ നേരിട്ട് ബാധിക്കില്ലെന്ന് ഒമാ ൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ ഒമാനിൽ ഉയർ ന്ന മേഘങ്ങൾക്ക് സാധ്യതയുണ്ട്. ന്യൂനമർദം മ ധ്യ ഉത്തരേന്ത്യയെ കേന്ദ്രീകരിച്ച് പടിഞ്ഞാറ് അ റബിക്കടലിന്റെ കിഴക്കോട്ട് (ഗുജറാത്ത്) പതിയെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കാലാവ സ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.