തൊടുപുഴ: കാൽനൂറ്റാണ്ടിനു ശേഷം വലുപ്പ ത്തിന്റെ കാര്യത്തിൽ ഇടുക്കി ജില്ല സംസ്ഥാന ത്ത് വീണ്ടും ഒന്നാമതെത്തി. വലുപ്പത്തിൽ ഒ ന്നാം സ്ഥാനത്തായിരുന്ന ഇടുക്കി പിന്നീട് ര ണ്ടാം സ്ഥാനത്തേക്കു പോയെങ്കിലും ഗോത്രവർ ഗ പഞ്ചായത്തായ ഇടമലക്കുടിക്കു വിസ്തീർ ണം കൂടിയതോടെയാണ് ഒന്നാം സ്ഥാനത്തായി രുന്ന പാലക്കാടിനെ പിന്തള്ളി ജില്ല വീണ്ടും ഒ ന്നാമതെത്തിയത്.
കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ വില്ലേജി ലെ 12,718.5095 ഹെക്ടർ സ്ഥലം ദേവികുളം താ ലൂക്കിലെ ഇടമലക്കുടി വില്ലേജിലേക്കു ചേർ ത്തു സംസ്ഥാന സർക്കാർ വിജ്ഞാപനമായ തോടെയാണ് ഇടുക്കിക്കു വിസ്തീർണം കുടിയ ത്. ഇതോടെ കുട്ടമ്പുഴ വില്ലേജിന്റെ വിസ്തീർ ണം 65,374.9433 ഹെക്ടറിൽ നിന്ന് 52,656.4338 ഹെക്ടറായി കുറഞ്ഞു. ഇടുക്കിയുടെ വിസ്തീർ ണം 4,48,504.64 ഹെക്ടറിൽനിന്നു 4,61,223.1495 ഹെക്ടറായി വർധിച്ചു. 4612 ചതുരശ്ര കിലോമീ റ്ററാകും ജില്ലയുടെ വിസ്തീർണം.
ഇടമലക്കുടി വില്ലേജിന്റെ വിസ്തീർണം 9558.8723 ഹെക്ടറിൽ നിന്നു 22,277.3818 ആയും വർധിച്ചു. ഇതോടെ എറണാകുളം ജില്ലയുടെ വി സ്തീർണം 3,05,149 ഹെക്ടറിൽനിന്ന് 2,92,430.4905 ഹെക്ടറായി കുറഞ്ഞു. വലിപ്പത്തി ന്റെ കാര്യത്തിൽ ഇതോടെ എറണാകുളം ജില്ല സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തായി.1972 ജനുവരി 26നാണ് ഇടുക്കി ജില്ല രൂപീകൃത മായത്. കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ഉടു മ്പൻചോല, പീരുമേട് താലൂക്കുകളും എറണാ കുളം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ദേവികുളം, തൊ ടുപുഴ താലൂക്കിലെ കല്ലൂർക്കാട്, മഞ്ഞള്ളൂർ ഒഴി കെയുള്ള പ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് സംസ്ഥാനത്തെ 13-ാമത്തെ ജില്ലയായി ഇടുക്കി രൂപീകരിച്ചത്. 1997 വരെ ഇടുക്കിയായിരുന്നു സംസ്ഥാനത്തെ വലിയ ജില്ല.
എന്നാൽ ദേവികുളം താലൂക്കിൽ ഉൾപ്പെട്ടിരുന്ന കുട്ടമ്പുഴ വില്ലേജ് കോതമംഗലം താലൂക്കിലേ ക്ക് ചേർത്തതോടെ ഇടുക്കിയുടെ ഒന്നാം സ്ഥാ നം നഷ്ടമായി. അതു വരെ കുട്ടമ്പുഴ നിവാസിക ൾക്ക് വിവിധ ആവശ്യങ്ങൾക്കായി താലൂക്ക് ആ സ്ഥാനമായ ദേവികുളത്തെത്തണമായിരുന്നു. ഇ തിനു പരിഹാരമായാണ് കുട്ടമ്പുഴയെ ജനങ്ങളു ടെ സൗകര്യാർഥം കോതമംഗലം താലൂക്കിലേ ക്ക് കൂട്ടിച്ചേർത്തത്. ഇതോടെ പാലക്കാട് സം സ്ഥാനത്തെ വലിയ ജില്ലയായി മാറുകയും ഇടു ക്കി രണ്ടാം സ്ഥാനത്തേക്കു മാറുകയും ചെ
കുട്ടമ്പുഴ വില്ലേജിന്റെ ഒരു ഭാഗം ഇടമലക്കുടി വി ല്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെ ഇവിടത്തെ ആദിവാസി കുടുംബങ്ങൾ സർക്കാർ ആവശ്യ ങ്ങൾക്കായി കുട്ടമ്പുഴ വില്ലേജിലേക്ക് വരേണ്ടിവരില്ല. ഇവർക്ക് ഇടമലക്കുടി വില്ലേജിൽ എത്തി യാൽ മതിയാകും. ഇത് സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തന ങ്ങൾക്കും വേഗം കൂട്ടുമെന്നാണ് വിലയിരുത്ത 08.