ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ജയിലർ സമാനതകൾ ഇല്ലാതെ കളക്ഷൻ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ. ജയിലറിന്റെ നിർമാതാക്കളായ സൺ പികിചേഴ്സ് 25ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചിത്രം ഇതിനോടകം 525 കോടി രൂപ നേടിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ചിത്രം നേടിയ വൻ വിജയത്തെ തുടർന്ന് പ്രതിഫലത്തിന് പുറമെ രജനികാന്തിനും സംവിധായകൻ നെൽസണും ഒരു തുകയും ബി.എം.ഡബ്ല്യു കാറും, പോർഷെ കാറും സിനിമയുടെ നിർമാതാക്കളായ സൺ പിക്ചേഴ്സ് കൈമാറിയിരുന്നു.
സൺ പിക്ചേഴ്സ് ഉടമയായ കലാനിധി മാരനാണ് തമിഴ് സൂപ്പർതാരത്തിനും സംവിധായകനും ചെക്കും കാറും കൈമാറിയത്.ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദ്രറിനും ചെക്കും പോർഷെ കാറും കൈമാറിയിരിക്കുകയാണ് ജയിലർ നിർമാതാവ്. സൺ പിക്ചേഴ്സ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ മൂവർക്കും കൈമാറിയ തുക എത്രയെന്ന് അറിയിച്ചിട്ടില്ല.അതേസമയം ബോക്സ് ഓഫീസ് ട്രാക്കറായ എ. ബി ജോർജിന്റെ കണക്കനുസരിച്ച് 20 ദിവസം കൊണ്ട് കേരളത്തിൽ ചിത്രം 24000 ഷോകൾ നടത്തി. ആകെ ഗ്രോസ് 53.80 കോടിയാണ്. 20 കോടിക്ക് മുകളിൽ ഇതിനകം ചിത്രത്തിന് ഷെയർ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്നിന്റെ' കളക്ഷനെ മറികടന്നതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന പദവി ജയിലർ സ്വന്തമാക്കി കഴിഞ്ഞിരുന്നു.
തമിഴിലെ ഏറ്റവും വലിയ കളക്ഷൻ റെക്കോഡ് ആയ എന്തിരൻ 2.0 യെ ജയിലർ മറികടകുമോ എന്നാണ് സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത്.
രജനികാന്ത് തന്നെ നായകനായ ഷങ്കറിന്റെ 2.0 യുടെ കളക്ഷൻ 665.8 കോടിയാണ്. മൂന്നാം സ്ഥാനത്തുള്ള പൊന്നിയിൻ സെൽവൻ ഒന്ന് 492 കോടി, നാലാം സ്ഥാനത്തുള്ള വിക്രം 432 കോടി എന്നിങ്ങനെയാണ് തുടർസ്ഥാനങ്ങൾ. അതേസമയം ജയിലറിന് ഇപ്പോഴും മികച്ച തിയേറ്റർ ഒക്കുപ്പൻസി ഉണ്ട്. അതുകൊണ്ട് തന്നെ സിനിമയുടെ ലൈഫ് ടൈം കളക്ഷൻ എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അനലിസ്റ്റുകൾ.
തമിഴ് സിനിമയിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷൻ നേടിയ ചിത്രം, അതിവേഗത്തിൽ തമിഴ്നാട്ടിൽ നിന്ന് 150 കോടി കളക്ഷൻ നേടിയ ചിത്രം, ഒരാഴ്ചയ്ക്കുള്ളിൽ 400 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രം, 2023-ലെ ഏറ്റവും ഉയർന്ന തമിഴ് ഗോസർ എന്നിങ്ങനെയുള്ള റെക്കോഡുകളും ജയിലർ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന നിലയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ജയിലർ ഉള്ളത്. കമൽഹാസന്റെ വിക്രമാണ് ഒന്നാമത്. വരും ദിവസങ്ങളിൽ ഈ ക്കാഡും ചിത്രം മടുകടക്കുമെന്നാണ്കരുതുന്നത്.കർണാടകയിലും അധികം വൈകാതെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി ജയിലർ മാറുമെന്നാണ് റിപ്പോർട്ട്. തെലുങ്കിലും ചിത്രം രണ്ടാം സ്ഥാനത്തോ മൂന്നാം
നത്തോ ആകുമെന്നാണ് അനലിസ്റ്റുകൾ പറയുന്നു. യു.എസിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടുന്നതിൽ രണ്ടാം സ്ഥാനത്താണ് ജയിലർ.
യു.എ.ഇയിൽ ആകട്ടെ കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമാണ് ജയിലർ. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും രണ്ടാം സ്ഥാനമാണ് ജയിലർ.
അത്തരത്തിൽ ലോകമെമ്പാടും വലിയ ലാഭം നേടിയാണ് സിനിമ പ്രദർശനം തുടരുന്നത്. കലാനിധി മാരനാണ് ജയിലർ നിർമിച്ചിരിക്കുന്നത്. രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ്, വിനായകൻ, മോഹൻലാൽ, ശിവ രാജ്കുമാർ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അതേസമയം ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് മുമ്പ് എച്ച്.ഡി ക്വാളിറ്റി പ്രിന്റുകൾ വ്യാജ ടോറന്റ് സൈറ്റുകളിലും, ടെലഗ്രാം ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. പ്രിന്റുകൾ ചോർന്നതിന് പിന്നാലെ എക്സ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ സിനിമയുടെ നിർമാണ കമ്പനിയായ സൺ പികിചേഴ്സിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ സിനിമയുടെ നിർമാണ കമ്പനിയായ സൺ പികിചേഴ്സിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ഇത്രയും വലിയ വിജയമായി ഇപ്പോഴും പ്രദർശനം തുടരുന്ന സിനിമയുടെ എച്ച്.ഡി ക്വാളിറ്റി പ്രിന്റുകൾ ചോർന്നത് തിയേറ്ററിൽ നിന്ന് സിനിമ കാണാൻ ആളുകളെ പിന്തിരിപ്പിക്കും എന്നാണ് വിമർശനം.
നിർമാണ കമ്പനിയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഇത്തരത്തിൽ പ്രിന്റുകൾ ചോർന്നതെന്നും നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു.