ഈ കാലഘട്ടത്ത്തിൽ നാം നേരിടുന്ന പ്രശ്നനകളിൽ ഒന്നാണ് അപകീർത്തനം.
ഒരു വ്യക്തിയുടെ പേരിൽ മറ്റുള്ളവർക്കു വെറുപ്പോ വിദ്വേഷമോ അവജ്ഞയോ ഉണ്ടാകത്തക്കവിധം മറ്റൊരാൾ കരുതിക്കൂട്ടി വാക്കുകൊണ്ടോ എഴുത്തുകൊണ്ടോ ചിത്രങ്ങൾ മുഖേനയോ ചെയ്യുന്ന കുറ്റമാണ് അപകീർത്തി . ആയത് പ്രസ്തുതവ്യക്തിയുടെ യശസ്സ് നശിക്കുന്നതിനും അത് അയാളുടെ തൊഴിലിനെയും വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുന്നതിനും ഇടവരുത്തും.എഴുത്, അച്ചടി, ചിത്രം വഴി നടത്തുന്ന അപകീർത്തി സ്ഥായി ആയിട്ടുള്ളതാണ്. വാക്കുകൾ ഉപയോഗിച്ചുള്ളവ അപ്രകാരമുള്ളതല്ല. ഒരാൾക്ക് അവ നിഷേധിക്കാൻ സാധിക്കും. ഇംഗ്ലണ്ടിലെ നിയമമനുസരിച്ച് ശബ്ദം പുറപ്പെടുവിച്ചും ടെലിവിഷൻ മുഖേനയും നടത്തുന്ന അപവാദാരോപണങ്ങളും കുറ്റകരമാണ്. ഒരാളിന്റെ ഉപജീവനമാർഗ്ഗത്തിനു തടസ്സമുണ്ടാകുന്നതോ മറ്റുള്ളവരിൽനിന്ന് അയാളെ അകറ്റിനിർത്തത്തക്കതോ അയാളിൽ മറ്റുള്ളവർക്കു പുച്ഛം തോന്നിക്കത്തക്കതോ ആയ എല്ലാ അപവാദാരോപണങ്ങളും അപകീർത്തിയുടെ പരിധിയിൽ വരും.
ഒരു പ്രസ്താവനമൂലം ഒരു വ്യക്തിക്കു സമൂഹത്തിലുള്ള മാന്യതയ്ക്കു കോട്ടം സംഭവിച്ചാൽ, പ്രസ്തുത പ്രസ്താവന അപകീർത്തികരമായിത്തീരും. അതുമൂലം, ശരിയായി ചിന്തിക്കുന്ന സമൂഹം അയാളെ വെറുക്കുവാനോ, അയാളെ അവഗണിക്കുവാനോ, ഒഴിവാക്കുവാനോ ശ്രമിച്ചേക്കാം. അങ്ങനെ അയാളുടെ മാനം നഷ്ടത്തിലാകും. സമൂഹം എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിൽ ശരിയായി ചിന്തിക്കുന്ന വിഭാഗത്തെ മാത്രമാണ്. ഈ അപകീർത്തി രണ്ടുതരത്തിലാകാം: ഒന്ന് ലൈബൽ രണ്ട് സ്ലാൻഡർ എഴുതിയോ അച്ചടിച്ചോ മറ്റേതെങ്കിലും സ്ഥിരസ്വഭാവത്തിലോ ഉള്ള അപവാദകരമായ പ്രസ്താവനകളെ ലൈബൽ എന്നും, സ്ഥിരസ്വഭാവത്തിലല്ലാത്തവയെ (അപകീർത്തിപരമായ പദങ്ങൾ, ആംഗ്യങ്ങൾ) സ്ലാൻഡർ എന്നും പറയുന്നു.