യു.കെയിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിനുമായി ഉപയോഗിക്കുന്ന GCSE (ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) യോഗ്യതാ പരീക്ഷയിൽ പാക് വിദ്യാർഥിനിക്ക് മികച്ച വിജയം. മർ ചീമയെന്ന പതിനാറ് വയസുകാരിയാണ് 34 വിഷയങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി(എ* ഗ്രേഡ്) വിസ്മയിപ്പിച്ചത്. മനൂർ ചീമയെയും കുടുംബത്തെയും യുകെയിലെ സ്റ്റാൻഹോപ്പ് ഹൗസിലേക്ക് ക്ഷണിച്ച മുൻപ്രധാനമന്ത്രി നവാസ് ഷെരീഫും ഷെഹ്ബാസ് ഷെരീഫും പെൺകുട്ടിക്ക് ആപ്പിൾ മാക്ബുക്ക് പ്രോ സമ്മാനിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.ഗണിതം, ജ്യോതിശാസ്ത്രം, ഭാഷ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിലെ മെഹനൂർ ചീമയുടെ മികവ് അഭിമാനം മാത്രമല്ല വിദ്യാർഥികൾക്ക് പ്രചോദനം കൂടിയാണെന്ന് നവാസ് ഷെരീഫ് എക്സിൽ കുറിച്ചു
'മനൂർ ചീമയെപ്പോലെ തിളങ്ങുന്ന യുവമനസ്സുകളെ കണ്ടുമുട്ടുന്നത് എല്ലായ്പ്പോഴും വളരെ ഉത്സാഹകരമാണ്. ഗണിതവും ജ്യോതിശാസ്ത്രവും മുതൽ ഫ്രഞ്ചും ലാറ്റിനും വരെയുള്ള വിവിധ വിഷയങ്ങളിൽ എ* ഉറപ്പാക്കി, മർ നമുക്കെല്ലാം അഭിമാനമാവുകയും നമ്മുടെ കുട്ടികൾക്ക് മികച്ച മാതൃകയാവുകയും ചെയ്തിരിക്കുകയാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള മിടുക്കരായ, മറ്റുള്ളവർക്ക് പ്രചോദനമായ നിരവധി വിദ്യാർഥികളെ കഴിഞ്ഞ ദശാബ്ദത്തിനിടെ കാണാൻ കഴിഞ്ഞിട്ടുണ്ട്.
അസാധാരണമായ ഈ വിജയഗാഥകൾ കൂടുതൽ പാകിസ്ഥാനികളെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻഎക്സിൽ കുറിച്ചുമലാല യൂസഫ്സായിയും മനൂറിന്റെ നേട്ടത്തെ അഭിനന്ദിച്ചു. ഈ നേട്ടം പാകിസ്താനിലെയും ലോകമെമ്പാടുമുള്ള കുട്ടികൾക്കും പ്രചോദനമാണെന്ന് മലാല എക്സിൽ കുറിച്ചു. മെറിന്റെ അർപ്പണബോധവും കഠിനാധ്വാനവും ബുദ്ധിശക്തിയും യഥാർത്ഥത്തിൽസമാനതകളില്ലാത്തതാണെന്നും മലാല കുറിച്ചു.
ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കും പരിശ്രമിക്കുന്ന യു.കെയിലെ വിദ്യാർഥികൾക്കായി നടത്തുന്ന ഒരു യോഗ്യതാ പരീക്ഷയാണ് GCSE. ഇതിൽ ലഭിക്കുന്ന സ്കോർ അനുസരിച്ചാണ് പലപ്പോഴും പ്രവേശനം. പല കോളേജുകളിലും പ്രവേശനം ലഭിക്കാൻ GCSE സ്കോർ അഞ്ചോ അതിലധികമോ ആവശ്യമാണ്. GCSE-യിൽ അറുപതോളം വിഷയങ്ങളുണ്ട്. എന്നാൽ എല്ലാ വിഷയവും വിദ്യാർഥി എടുക്കേണ്ടതില്ല. സാധാരണയായി 20 വിഷയങ്ങളാണ് വിദ്യാർഥികൾക്ക് നൽകാറ്. അതിൽ നിന്ന് ശരാശരി 9 വിഷയങ്ങളാണ് പഠിക്കേണ്ടത്. കൂടാതെ നാല് അധിക വിഷയങ്ങളും പഠിക്കേണ്ടതുണ്ട്