നടൻ രാജ് അർജുന്റെ മകൾ സാറാ
അർജുൻ തെന്നിന്ത്യൻ സിനിമാപ്രേമികൾക്കെല്ലാം പ്രിയങ്കരിയാണ്. ദൈവത്തിരുമകൾ എന്ന വിക്രം സിനിമയിലെ സാറയുടെ കഥാപാത്രവും ക്ലൈമാക്സ് സീനും ആരും മറക്കാനിടയില്ല. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് സാറ. പരസ്യചിത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ സാറ ആറാം വയസിലാണ് തന്റെ ആദ്യ സിനിമ ചെയ്യുന്നത്.
404 എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സാറ നിരവധി ഹിന്ദി ചിത്രങ്ങൾ ഇതിനോടകം ചെയ്ത് കഴിഞ്ഞു. ജയ് ഹോ, ഏക് ലഡ്കി കോ ദേഖ് തോ ഐസാ ലഗാ, അജീബ് ദാസ്താൻസ് തുടങ്ങിയവയാണ് തന്റെ ചെറിയ പ്രായത്തിൽ തന്നെ സാറ അഭിനയിച്ചല ബോളിവുഡ് ചിത്രങ്ങൾ. അടുത്തിടെ മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും സാറ പ്രധാനവേഷത്തിലെത്തിയിരുന്നു.
പൊന്നിയിൻ സെൽവൻ ആദ്യഭാഗത്തിൽ ഐശ്വര്യറായ് അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാറയായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ ബാലനടിമാരിൽ ഒരാളെന്ന പദവി ഇതിനോടകം സ്വന്തമാക്കിയ 17കാരിയായ സാറ പൊന്നിയിൻ സെൽവൻ-2ലും ഉണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു അപൂർവ നേട്ടത്തിലേക്കും സാറ എത്തിയിരിക്കുകയാണ്.
2023 ൽ രാജ്യത്ത് ഏറ്റവും വലിയ സമ്പന്നയായ ബാലതാരമെന്ന നേട്ടമാണ് സാറ അർജുൻ സ്വന്തമാക്കിയിരിക്കുന്നത്. പൊന്നിയിൻ സെൽവനിൽ താരത്തിന് പ്രതിഫലമായി ലഭിച്ചത് വൻ തുകയാണ് എന്നാണ് റിപ്പോർട്ട്. നിലവിൽ 10 കോടി രൂപ സാറ അർജുന് ആസ്തിയായി ഉണ്ട് എന്നാണ് വിവരം. ഇന്ത്യയിലെ മറ്റൊരു ബാലതാരവും ഇത്രയും വലിയ സമ്പാദിച്ചിട്ടില്ല. തുക സിനിമയിൽ നിന്ന്
എന്നാൽ സാറാ അർജുൻ നായികയാകാതെ തന്നെ 10 കോടി രൂപ സമ്പാദിച്ചു എന്നത് ആശ്ചര്യകരമാണ് എന്നാണ് നെറ്റിസൺസ് പറയുന്നത്. അധികം വൈകാതെ തന്നെ സാറ അർജുനെ നായിക വേഷങ്ങളിൽ കാണാമെന്നും അങ്ങനെ സംഭവിച്ചാൽ 10 നൂറ് കോടി വരെ സാറ അർജുൻ സമ്പാദിക്കാൻ സാധ്യതയുണ്ട് എന്നുമാണ് നെറ്റിസൺസിന്റെ പക്ഷം.