കൊവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് ഇന്ത്യൻ സിനിമ ഗംഭീരമായി മടങ്ങിവരുന്ന കാഴ്ചയാണ് ഇപ്പോൾ.
തെന്നിന്ത്യൻ സിനിമ നേരത്തേതന്നെ മടങ്ങിവരവ് നടത്തിയെങ്കിൽ ഇപ്പോൾ ബോളിവുഡും പഴയ വിജയ വഴിയിലേക്ക് കയറിയിട്ടുണ്ട്. പഠാൻ നേടിയ വമ്പൻ വിജയത്തിന് ഇപ്പോഴിതാ ഗദർ 2 ഉം തുടർച്ചയുണ്ടാക്കുന്നു. പാൻ ഇന്ത്യൻ ബിഗ് കാൻവാസ് ചിത്രങ്ങളുള്ള ഇൻഡസ്ട്രികളുമായി തട്ടിച്ചുനോക്കുമ്പോൾ കളക്ഷനിൽ മോളിവുഡ് ഏറെ പിന്നിലാണെങ്കിലും നമ്മുടെ സിനിമയുടെ വളരുകതന്നെയാണ്. മികച്ച അഭിപ്രായം നേടുന്ന ഒരു ചിത്രം 50 കോടി ക്ലബ്ബിലൊക്കെ എത്തുന്നത് ഇപ്പോൾ അനായാസമാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആർഡിഎക്സ്.
മിന്നൽ മുരളി ഉൾപ്പെടെ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാ ഗതനായ നഹാസ് ഹിദായത്ത് ആണ്.
മിന്നൽ മുരളി ഉൾപ്പെടെ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാ ഗതനായ നഹാസ് ഹിദായത്ത് ആണ്. താരമൂല്യത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് ചിത്രങ്ങളും ഓണത്തിന് ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത് ഈ ചിത്രത്തെയാണ്. മികച്ച ഇനിഷ്യലും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയും നേടിയെടുത്ത ചിത്രം ഓണത്തിന് വൻ തിയറ്റർ ഒക്കുപ്പൻസിയിലാണ് കേരളത്തിലും മറ്റ് മാർക്കറ്റുകളിലുമൊക്കെ പ്രദർശിപ്പിച്ചത്. ഇപ്പോഴിതാ 50 കോടി ക്ലബ്ബിലേക്ക് ഇടംപിടിക്കുമ്പോൾ അത് ഏറ്റവും വേഗത്തിൽ സാധിച്ച മലയാള ചിത്രങ്ങളുടെ ലിസ്റ്റിലേക്കും ആർഡിഎക്സ് ഇടംപിടിച്ചിട്ടുണ്ട്. ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് ചിത്രം. ഒൻപത് ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 50 കോടി നേടിയെടുത്തത്.
മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ ചിത്രം ലൂസിഫർ ആണ്.
മോഹൻലാൽ നായകനായ പൃഥ്വിരാജ് സുകുമാരന്റെ സംവിധാന അരങ്ങേറ്റ ചിത്രം നാല് ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബിൽ എത്തിയത്.
ദുൽഖർ സൽമാന്റെ കുറുപ്പ് ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് ദിവസങ്ങളിലാണ് കുറുപ്പിന്റെ നേട്ടം. മമ്മൂട്ടി- അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം ആറ് ദിവസം കൊണ്ടും കേരളം നേരിട്ട പ്രളയത്തിന്റെ കഥ പറഞ്ഞ 2018 എന്ന ചിത്രം ഏഴ് ദിവസം കൊണ്ടും 50 കോടി ക്ലബ്ബിൽ എത്തിയ ചിത്രങ്ങളാണ്.