ടോക്കിയോ :ചന്ദ്രനിൽ പര്യവേക്ഷണ
പേടകം ഇറക്കുന്നതിനുള്ള ജപ്പാന്റെ ദൗത്യം വിക്ഷേപണത്തിന് 27 മിനിറ്റ് മുൻപ് മാറ്റിവച്ചു. ഉയർന്ന അന്തരീക്ഷത്തിൽ ശക്തമായ കാറ്റുള്ളതിനാലാണ് വിക്ഷേപണം മാറ്റുന്നതെന്നും ഈ മാസം 31നു മുൻപ് നടത്തുമെന്നും ജപ്പാന്റെ ബഹിരാകാശ പര്യവേക്ഷണ ഏജൻസി അറിയിച്ചു.
തെക്കൻ ജപ്പാനിലെ തനേഗാഷിമ സ്പേസ് സെന്ററിൽ നിന്ന് ഇന്നലെ രാവിലെ ആയിരുന്നു വിക്ഷേപണം
നിശ്ചയിച്ചിരുന്നത്. അവസാനഘട്ട വിലയിരുത്തലുകളിൽ അന്തരീക്ഷത്തിൽ 5000 -15,000 മീറ്റർ ഉയരത്തിൽ മണിക്കൂറിൽ 105 കിലോമീറ്റർ വരെ വേഗമുള്ള കാറ്റടിക്കുന്നതായി കണ്ടെത്തി. വിക്ഷേ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ നിശ്ചി സ്ഥലത്തു നിന്നു മാറി പതിക്കാനിടയുള്ളതുകൊണ്ടാണ് ദൗത്യം മാറ്റിവച്ചതെന്ന് ജക്സ് അറിയിച്ചു
ജപ്പാന്റെ ആദ്യ ചാന്ദ്രദൗത്യമാണിത്. മോശം കാലാവസ്ഥ മൂലം രണ്ടാഴ്ചയ്ക്കിടെ 2 തവണ മാറ്റിവച്ച വിക്ഷേപണമാണിത്. സ്മാർട് ലാൻഡർ ഫോർ
ഇൻവെസ്റ്റിഗേറ്റിങ് മൂൺ (സ്ലിം) എച്ച് ഐഐഎ റോക്കറ്റിൽ വിക്ഷേപിക്കാനായിരുന്നു പദ്ധതി. ജ, നാസ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്ത പദ്ധതിയായ എക്സ്റേ ഇമേജിങ് ആൻഡ് സ്പെക്ട്രോസ്കോപ്പി മിഷൻ ഉപഗ്രഹവും ഇതിനൊപ്പം കൊണ്ടുപോകാനിരുന്നതാണ്. ടോക്കിയോ ആസ്ഥാനമായുള്ള ഹകുതോ ആർ മിഷൻ 1 ലാൻഡർ ഏപ്രിലിൽ അയച്ചെങ്കിലും ചന്ദ്രോപരിതലത്തിൽ തകർന്നു വീണിരുന്നു.