ലണ്ടൻ: സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെക്ക് 68-ാം വയസ്സിൽ മൂന്നാം വിവാഹം.
ഞായറാഴ്ച ലണ്ടനിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ട്രിനയാണ് വധു. നിത അംബാനി, ലളിത് മോദി, ഭാര്യയും മോഡലുമായ ഉജ്ജ്വല റൗത്ത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ആദ്യ ഭാര്യ മീനാക്ഷിയുമായി 2020ലാണ് ഹരീഷ്കുൽഭൂഷൻ ജാദവ് കേസ് അടക്കം രാജ്യത്തെ സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകനാണ് ഹരീഷ് സാൽവെ കേസിൽ ഒരു രൂപ മാത്രമാണ് പ്രതിഫലം വാങ്ങിയത്. സൽമാൻ ഖാനെതിരായ അലക്ഷ്യമായി വാഹനം ഓടിച്ച കേസും കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു
ടാറ്റ ഗുപ്പ്, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ഐ.ടി.സി ഗ്രൂപ്പ് തുടങ്ങിയ വൻകിട ബിസിനസ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട കേസുകളിൽ ഹാജരാകുന്ന സാൽവെയാണ് 2018ൽ കാവേരി നദീജല തർക്കത്തിൽ കേന്ദ്ര സർക്കാറിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
1999 നവംബർ മുതൽ 2002 നവംബർ വരെ രാജ്യത്തിന്റെ സോളിസിറ്റർ ജനറലായിരുന്നു. ജനുവരിയിൽ ഇംഗ്ലണ്ടിലെ ക്വീൻസ് കൗൺസെൽ ഫോർ ദി കോർട്ട്സ് ഓഫ് വെയിൽസിലും ഹരീഷ് സാൽവെ നിയമിതനായിരുന്നു. ഹരീഷ് സാൽവെ സോളിസിറ്റർ ജനറൽ ആകുന്നതിന് മുമ്പ് ദില്ലി ഹൈകോടതിയിലെ അഭിഭാഷകനായിരുന്നു. 2015ൽ പദ്മഭൂഷൺ അവാർഡ് നൽകി രാജ്യം ആദരിച്ചു.