കെ.ആർ. മീര എഴുതിയ ഒരു മലയാള നോവലാണു ആരാച്ചാർ. മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ഈ നോവൽ ഡി സി ബുക്സാണു പുസ്തക
രൂപത്തിൽ പ്രസാധനം ചെയ്തിരിക്കുന്നത്. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരു
പെൺ ആരാച്ചാരുടെ കഥ പറയുകയാണ് ഈ തലങ്ങളെ ചെന്നുതൊടുന്നതും ഇന്ത്യാചരിത്രത്തിന്റെ സംഘർഷങ്ങളെ സമർത്ഥിക്കുന്നു. ഈ അർഥത്തിൽ ഒരു പാൻ ഇന്ത്യൻ നോവൽ എന്ന വിശേഷണം ഈ നോവൽ അർഹിക്കുന്നുണ്ടെന്നും ശ്രീകുമാർ പറയുന്നു.
നോവൽ. സമകാല ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്റെ സൂക്ഷ്മമായ ചില
മുഴുവൻ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ യുദ്ധരംഗത്തേക്ക് കൊണ്ടുവന്ന്
സംഭ്രമിപ്പിക്കുന്നതുമായ ഒരു രചനാതന്ത്രം ഈ നോവലിൽ കെ.ആർ. മീര സ്വീകരിച്ചിട്ടുണ്ടെന്ന് നിരൂപകനായ ടി.ടി. ശ്രീകുമാർ പറയുന്നു ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകൾ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിൻതലമുറ വധശിക്ഷകൾ കുറഞ്ഞപ്പോഴാണ്
ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വർഷങ്ങൾക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ 'സൗഭാഗ്യ'മാണ് യതീന്ദ്രനാഥ് ബാനർജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാൾ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകൾ ചേതനയ്ക്ക് ആരാച്ചാരായി നൽകി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ പറയുന്നത് ഒരു ആരാച്ചാർ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കിൽ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെൺകുട്ടിയെന്ന നിലയിൽ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരിൽ നിന്ന് പകർന്നു കിട്ടിയ മനര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷൻ റിപ്പോർട്ടിംഗിനു വേണ്ടി മാധ്യമങ്ങൾ കളിക്കുന്ന കളികളുടെ മറുപുറവും കെ ആർ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.