വ്യവസായ മേഖലയിൽ ഒരു കൈ നോക്കാൻ ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബംഗാളിലെ മേദിനിപൂരിലുള്ള ൽബോനിയിൽ സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്ന് ഗാംഗുലി അറിയിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ 12 ദിവസത്തെ സ്പെയിൻ, ദുബായ് സന്ദർശന ടീമിൽ ഗാംഗുലിയും ഉണ്ടായിരുന്നു.
അഞ്ചോ ആറോ മാസത്തിനുള്ളിൽ ഫാക്ടറിയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്നും ഗാം ഗുലി അറിയിച്ചു.
"ബംഗാളിലെ മൂന്നാമത്തെ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. ഇതിന് മുഖ്യമന്ത്രിയോട് നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.
എനിക്ക് കായിക രം ഗത്തു മാത്രമാണ് താത്പര്യം എന്നാണ് പലരും കരുതിയത്. പക്ഷേ ഞങ്ങൾ 2007- ൽ ഒരു ചെറിയ സ്റ്റീൽ പ്ലാന്റ് തുടങ്ങിയിരുന്നു.
അഞ്ചോ ആറോ മാസത്തിനുള്ളിൽ മേദിനിപൂരിൽ ഞങ്ങളുടെ പുതിയ സ്റ്റീൽ പ്ലാന്റ് നിർമിക്കും”, ഗാംഗുലി പറഞ്ഞു. വ്യാഴാഴ്ച ഡിഡിൽ നടന്ന "ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റിനെ (ബിജിബിഎസ്) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗാംഗുലി.