ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു.
13 September 2023
0 കണ്ടു 0
1996 -ലാണ് ലോകത്തെ തന്നെ ഞെട്ടിച്ച് ഇയാൻ വിൽമുട്ട് എന്ന പേര് മാധ്യമങ്ങളിലൂടെ പുറം ലോകം കേട്ടത്.
പക്ഷേ, ഡോളിയുടെ ജനനം ഏറെ വിമർശനങ്ങൾക്ക് കാരണമായി. ജൈവ ധാർമ്മികതയെ നിരാകരിക്കുന്നതാണ് ഡോളിയുടെ ജനനത്തിന് പിന്നിലെ ശാസ്ത്രമെന്ന് വിമർശനം ഉയർന്നു.
1996-ൽ സ്കോട്ട്ലൻഡിലെ അനിമൽ സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഭ്രൂണ ശാസ്ത്രജ്ഞരായ കീത്ത് കാംബെല്ലിൻറെയും ഇയാൻ വിൽമട്ടിൻറെയും നീണ്ട ഗവേഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഡോളി ജനിക്കുന്നത്.
1995-ൽ മേഗൻറെയും മൊറാഗിൻറെയും ജനനത്തിലേക്ക് വഴി തെളിച്ച ശാസ്ത്രപരീക്ഷണങ്ങളാണ് ഡോളിയുടെ ജനനത്തിലേക്ക് നയിച്ചത്.
വ്യത്യസ്ത കോശങ്ങളിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്ത ആദ്യത്തെ സസ്തനികൾ മേഗൻ, മൊറാഗ് എന്നീ രണ്ട് വളർത്ത് ആടുകളാണ്.
എന്നാൽ, പ്രായപൂർത്തിയായ ഒരു സോമാറ്റിക് സെല്ലിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്യപ്പെടുന്ന ആദ്യത്തെ മൃഗമായി ഡോളി എന്ന ആട് മാറി.
പരീക്ഷണങ്ങൾ പിന്നീട് ആദ്യത്തെ ക്ലോൺ ചെയ്തതും ട്രാൻസ്ജെനിക് മൃഗവുമായ പോളി എന്ന ആടിൻറെ ജനനത്തിന് കാരണമായി. ഈ പരീക്ഷണങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു ഇയാൻ വിൽമുട്ട്.