ലണ്ടൻ: ഇന്ത്യാ സന്ദർശനം സുപ്രധാനമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. രണ്ട് ദിവസം ഇന്ത്യയിൽ ചിലവഴിച്ച വേളയിൽ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഋഷി സുനക് ട്വിറ്ററിൽ കുറിച്ചത്.
ജി 20 യ്ക്കായി ഇന്ത്യയിലേക്കുള്ള യാത്ര വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ആഗോള പ്രശ്നങ്ങൾ പ്രധാനമാണ്. കൊറോണ മഹാമാരി ലോകം കണ്ടതാണ്. അതുപോലെ റഷ്യൻ-യുക്രെയ്ൻ യുദ്ധവും ലോകം കണ്ടു. ഇത്തരം പ്രശ്നങ്ങൾ ഒരുമിച്ച് മാത്രമേ പരിഹരിക്കാൻ കഴിയുകയുള്ളു.
ആഗോള സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്തുക, അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നതിലൂടെ ജനങ്ങൾക്ക് സാമ്പത്തിക ഭദ്രതയും സുരക്ഷയും ലഭ്യമാകും' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഋഷി സുനക് ട്വിറ്ററിൽ പങ്കുവെച്ചു. ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം ഭാര്യ അക്ഷതാ മൂർത്തിയ്ക്കൊപ്പം ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി.
ജി20 യ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുനക് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടത്.