ന്യൂഡൽഹി: ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതായിരിക്കും ജി 20 അദ്ധ്യക്ഷനെന്ന നിലയിൽ ലോക ക്ഷേമത്തിനുള ഇന്ത്യയുടെ കർമ്മമന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഗോള സാമ്പത്തിക
സഹകരണത്തിനുള്ല ലോകരാഷ്ട്രങ്ങളുടെ ഏറ്റവും വലിയ വേദിയായ ജി 20യുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ
ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ലോഗോയും സന്ദേശവും വെബ്സൈറ്റും ഓൺലൈനായി പ്രകാശനം
ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസംബർ 1നാണ് ഇന്ത്യ സ്ഥാനം ഏറ്റെടുക്കുന്നത്. നിലവിൽ ഇന്തോനേഷ്യയാണ് അദ്ധ്യക്ഷൻ.
വസുധൈവ കുടുംബകം എന്നതാണ് ലോഗോയുടെ സന്ദേശമെന്ന് മോദി പറഞ്ഞു. ലോഗോയിലെ താമര ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെയും ഏകലോക വിശ്വാസത്തിന്റെയും പ്രതീകമാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ ഇന്ത്യയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഒരവസരമാണ് ജി 20 അദ്ധ്യക്ഷസ്ഥാനം. അതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാം. പദവി നമുക്ക് കൂടുതൽ കീർത്തിസ്വാതന്ത്ര്യത്തിന് ശേഷം വികസനത്തിന്റെ ഉയരങ്ങളിലേക്ക് ഇന്ത്യ യാത്ര തുടങ്ങി. 75 വർഷം രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചതിൽ എല്ലാ സർക്കാരുകൾക്കും പൗരന്മാർക്കും വലിയ പങ്കുണ്ട്. ഊർജ്ജ സംരക്ഷണത്തിന് ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് തുടങ്ങിയ സംരംഭങ്ങളിലൂടെ ഇന്ത്യ ലോകത്തിന് വഴികാട്ടിയായിട്ടുണ്ട്. ലോകത്തെ ഒപ്പം കൂട്ടി കൂടുതൽ ഊർജ്ജത്തോടെ നമുക്ക് മുന്നേറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജി -20 രാഷ്ട്രങ്ങൾ
ഇന്ത്യ, റഷ്യ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, അർജന്റീന, ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ജർമ്മനി, ഇൻഡോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ടർക്കി, യൂറോപ്യൻ യൂണിയൻ
ലക്ഷ്യം
ആഗോള സാമ്പത്തിക സഹകരണം
കരുത്ത്
- അഞ്ച് വൻ ശക്തി രാജ്യങ്ങളും അംഗങ്ങൾ
- ലോകത്തെ പ്രമുഖ വികസിത, വികസ്വര രാജ്യങ്ങൾ
- ലോകരാജ്യങ്ങളുടെ മൊത്തം വരുമാനത്തിന്റെ 85%
- ലോക വ്യാപാരത്തിന്റെ 75%
- ലോകജനസംഖ്യയുടെ മൂന്നിൽ രണ്ട്