ന്യൂഡൽഹി: രാഹുൽ നവിൻ ഐആർഎസ് ഇഡിയുടെ താത്കാലിക ഡയറക്ടറായി ചുമതലയേറ്റു.
നിലവിലെ ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രാഹുൽ നവിന് ഇഡി ഡയറക്ടർ ചുമതല നൽകിയത്.
ഒരു സ്ഥിര ഡയറക്ടറെ നിയമിക്കുന്നത് വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവുകൾ വരുന്നതുവരെയോ അദ്ദേഹം ചുമതല വഹിക്കും. നിലവിൽ ഇഡിയുടെ സ്പെഷ്യൽ ഡയറക്ടറാണ് നവിൻ. 1993 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ഇഡി ഡയറക്ടറായി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി 15ന് അവസാനിക്കും.
ജൂലൈ 26ന് സുപ്രീം കോടതി അദ്ദേഹത്തിന്റെ കാലവധി സെപ്തംബർ 15 വരെ നീട്ടി നൽകിയിരുന്നു. 1984 കേഡറിലെ ഐആർഎസ് ഓഫീസറായ ഇഡി ഡയറക്ടർ മിശ്രയ്ക്ക് ഒരു വർഷം വീതം രണ്ട് തവണ കാലവധി നീട്ടിനൽകിയിരുന്നു. എന്നാൽ ഇനി കാലാവധി നൽകേണ്ടതില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് നവംബർ 18 വരെയാണ് മിശ്ര ഓഫീസിൽ തുടരണം.