ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും
ആഘോഷമാണ് മലയാളികൾക്ക് ഓണം.
പൊന്നിൻ ചിങ്ങമാസത്തിലേക്കുള്ള
കാൽവെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു
പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ
കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം
അത്തപ്പൂക്കളത്തിനും
ഓണാഘോഷങ്ങൾക്കുമൊക്കെ
വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു. തിരുവോണനാളിലെ ചടങ്ങുകൾ
തിരുവോണച്ചടങ്ങുകളിൽ വളരെ
പ്രാധാന്യമുള്ളതാണ്.
ഓണത്തിനാണ് തൃകാകര മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ് ‘തൃക്കാൽക്കര’ ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം
കേരളത്തിന്റെ ആസ്ഥാന മണ്ണിൽ
തൃക്കാക്കരയാണ്.
ഓണസദ്യ
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്. ഉപ്പേരി നാലുവിധം- ചേന, പയർ, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന
രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്.
പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. ഇവിടെ ഓണത്തിന് മരച്ചീനിയും
വറക്കാറുണ്ട്. എള്ളുണ്ടയും
മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ. കുട്ടനാട്ട് പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക
വിഭവങ്ങൾ.ഓണപ്പാട്ടുകൾ
ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ചതാണ് ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.
'മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം, ആപത്തങ്ങാർക്കുമൊട്ടില്ല താനും ആധികൾ വ്യാധികളൊന്നുമില്ല, ബാലമരണങ്ങൾ കേൾക്കാനില്ല. കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി
വചനം.പുലിക്കളി,ഓണപ്പൊട്ടന്‍,കൈകൊട്ടിക്കളി,ഓണത്തല്ല്,ഓണംതുള്ളല്‍,സുന്ദരികപൊട്ടുതോടൽ, വടംവലി എന്നിവയാണ് പ്രധാന ഓണകളികൾ ഓണത്തിന്റെ വിളവെടുപ്പ് ഉത്സവം സാധാരണയായി ഓഗസ്റ്റ് അവസാനത്തിനും സെപ്റ്റംബർ തുടക്കത്തിനും ഇടയിലാണ് ആരംഭിക്കുന്നത്. അതായത് മലയാളമാസമായ ചിങ്ങമാസത്തിൽ. പുരാണകഥയായ മഹാബലിയെ വരവേൽക്കാനാണ് ഞങ്ങൾ ഉത്സവം ആഘോഷിക്കുന്നത്.
ഓണക്കാലത്ത് അദ്ദേഹത്തിന്റെ ആത്മാവ് സംസ്ഥാനം സന്ദർശിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ പുരാതന കാലം മുതലുള്ളതാണ് ഈ ഉത്സവം. ഒരു ദിവസം അദ്ദേഹം വാമനനായ വാമനനായി സ്വയം രൂപാന്തരപ്പെട്ടു.
ഈ അവതാരത്തിൽ, മഹാബലി രാജാവ് ആതിഥേയത്വം വഹിക്കുന്ന യാഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം പോയി. അങ്ങനെ വാമനൻ മൂന്നടി ഭൂമിക്ക് അപേക്ഷിച്ചു. മഹാബലി രാജാവ് അതിന്ബാധ്യസ്ഥനായിരുന്നു. എന്നിരുന്നാലും,
പിന്നീട് കുള്ളൻ ഭൂമിയും സ്വർഗ്ഗവും അവകാശപ്പെടുന്ന വലുപ്പത്തിൽ വളരാൻ തുടങ്ങി .
വാമനൻ ഭൂമി മുഴുവൻ മൂടിയപ്പോൾ, ഒന്നും ഒഴിവാക്കാതെ, മഹാബലി രാജാവ് തന്റെ വാക്ക് പാലിക്കാൻ സ്വന്തം തല വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, എല്ലാ വർഷവും ഒരിക്കൽ ആളുകളുടെ വീടുകൾ സന്ദർശിക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം ഒരു വ്യവസ്ഥ പാലിച്ചു. അങ്ങനെ മഹാബലി രാജാവിന്റെ ഗൃഹപ്രവേശമായി നാം ആഘോഷിക്കുന്നു.