സൂര്യകുമാർ യാദവും ഏകദിന ഫോർമാറ്റും എന്നും വിമർശന വിഷയമാണ്. താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചതും ഏറെ വിമർശനത്തിന് കാരണമായിരുന്നു. ഇപ്പോൾ ബംഗ്ലാദേശിനെതിരായ മോശം പ്രകടനത്തിലൂടെ ആ വിമർശനത്തിന് കൂടുതൽ ഇന്ധനം പകർന്നിരിക്കുകയാണ് താരം. ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സൂര്യയുടെ തുടർച്ചയായ മോശം പ്രകടനങ്ങൾ സഞ്ജു സാംസണെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കാൻ വഴിയൊരുക്കിയേക്കും.
താരത്തിന്റെ ആവർത്തിച്ചുള്ള മോശം പ്രകടനങ്ങൾ തീർച്ചയായും രാഹുൽ ദ്രാവിഡിനും ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കും അവരുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് പുനഃചിന്തിക്കാനുള്ള അവസരം നൽകും. സഞ്ജു സാംസണും അവസരത്തിനായി അണിയറയിൽ കാത്തിരിക്കുകയാണ്.
ഫോമില്ലായ്മകൊണ്ടോ, പരിക്ക് മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഇപ്പോൾ പ്രഖ്യാപിച്ച ടീമിൽ ഐസിസി അനുമതിയോടെ മാറ്റം വരുത്താം. എന്നാലിത് സെപ്റ്റംബർ 28 വരെ മാത്രമെ കഴിയൂ. സെപ്റ്റംബർ 28ന് ശേഷം മാറ്റമൊന്നുമില്ലെങ്കിൽ ഇപ്പോൾ പ്രഖ്യാപിച്ച ടീമിനെ തന്നെ അന്തിമ ടീമായി ഐസിസി പ്രഖ്യാപിക്കും. ഇതിനുശേഷം ലോകകപ്പിനിടെ ഏതെങ്കിലും കളിക്കാർക്ക് പരിക്കേറ്റാൽ മാത്രമെ ഐസിസിയുടെ അനുമതിയോടെ ടീമിൽ മാറ്റം വരുത്താൻ കഴിയു. അതിനാൽ സൂര്യ-സഞ്ജു വിഷയത്തിൽ അന്തിമ തീരുമാനം 28നകം ഉണ്ടാകും.
രാജസ്ഥാൻ റോയൽസ് നായകൻ ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ യാത്രാ റിസർവായിരുന്നു. കെഎൽ രാഹുലും ഇഷാൻ കിഷനും പ്ലേയിംഗ് ഇലവനിലേക്ക് എത്തിയതോടെയാണ് താരത്തിന് കീപ്പർ സ്ഥാനം നഷ്ടമായത്. മിഡിൽ ഓർഡറിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിൽ, ശ്രേയസ് അയ്യർ, സ്കൈ എന്നിവരെക്കാൾ താഴ്ന്ന റാങ്കിലാണ് ദ്ദഹം. പക്ഷേ കണക്കിൽ സൂര്യയേക്കാൾതാഴന്ന റാങ്കിലാണ അദ്ദേഹം. പക്ഷേ കണക്കിൽ സൂര്യയേക്കാൾ സഞ്ജുവാണ് കേമൻ.