ഭൂകമ്പം നാശം വിതച്ച മൊറോക്കോയിലെ ദുരന്തബാധിതർക്ക് കൈത്താങ്ങുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഇതിനു വേണ്ടി താരത്തിന്റെ ആഡംബര ഹോട്ടൽ വിട്ടുനൽകിയിരിക്കുകയാണ്. മാരാക്കേച്ചിലെ പ്രശസ്തമായ 'പെസ്റ്റാന CR7’എന്ന ഹോട്ടലാണ് ഇതിനു വേണ്ടി താരം തുറന്ന് കൊടുത്തിരിക്കുന്നത്.
സ്പാനിഷ് ദേശീയ വനിതാ ഫുട്ബോൾ ടീമിൽ അംഗമായ ഐറിൻ സീക്സാസ് ആണ് ക്രിസ്റ്റ്യാനോയുടെ ഹോട്ടൽ ദുരന്തബാധിതർക്കായി തുറന്നുനൽകി വിവരം പുറത്തുവിട്ടത്.
മണിക്കൂറുകളോളം തെരുവിൽ കഴിഞ്ഞ ശേഷമാണ് ക്രിസ്റ്റ്യാനോയുടെ ഹോട്ടലിലെ സൗകര്യം ലഭിച്ചതെന്ന് അവർ വെളിപ്പെടുത്തി.പെസ്താന സി.ആർ7 മറാക്കിഷ് എന്ന പേരിലുള്ള ഫോർസ്റ്റാർ ഹോട്ടലാണ് അഭയാർത്ഥി ക്യാംപായി മാറിയിരിക്കുന്നത്. ഔട്ട്ഡോർ സ്വിമ്മിങ് പൂൾ, ഫിറ്റ്നെസ് സെന്റർ, റെസ്റ്ററന്റ് ഉൾപ്പെടെയുള്ള ആഡംബര ഹോട്ടലാണിത്.
കെട്ടിടത്തിൽ 174 മുറികളുണ്ട്. യൂറോപ്, മധ്യേഷ്യ, ആഫ്രിക്ക ഉൾപ്പെടെനിരവധി ഹോട്ടൽ ശൃംഖലകൾ ക്രിസ്റ്റ്യാനോയുടെ ഉടമസ്ഥതയിലുണ്ട്.ഭൂകമ്പത്തിൽ ക്രിസ്റ്റ്യാനോ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുകയാണ്. ഈ ദുരിതകാലത്ത് രേഖപ്പെടുത്തുകയാണ്. ഈ ദുരിതകാലത്ത് മൊറോക്കോയിലുള്ള എല്ലാവർക്കും എന്റെ സ്നേഹവും പ്രാർത്ഥനകളും അറിയിക്കുന്നുവെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ അൽഹൗസ് പ്രവിശ്യയിലാണ് പകുതിയിലധികം ആളുകളും മരിച്ചത്. ദുരന്തത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വിവിധ അറബ് രാജ്യങ്ങൾ മൊറോക്കോയ്ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.