ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ നാഴികല്ലായി മാറാൻ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് സൗര ദൗത്യങ്ങൾ ഇതിന് മുമ്പ് നടത്തിയത്.ചൈന കഴിഞ്ഞ വർഷം ഒക്ടോബറിൽ
അഡ്വാൻസ്ഡ് സ്പെയ്സ് ബേസ്ഡ് സോളാർ ഒബ്സർവേറ്ററി (എ.എസ്.ഒ.എസ്)വിക്ഷേപിച്ചിരുന്നു.
യുഎസ്, യൂറോപ്പ് ബഹിരാകാശ -
ഏജൻസികളുടെ സഹായത്തോടെ വിക്ഷേപിച്ച ജപ്പാന്റെ ഹിനോഡ് സൂര്യന്റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കുന്നുണ്ട്.
നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും സംയുക്ത പദ്ധതിയായ സോളാർ & ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി മിഷനും (SOHO) ലാൽഗഞ്ച്1 പോയിന്റിൽ നിന്നും സൂര്യനെ പഠിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. സൂര്യന്റെ ഉത്ഭവത്തെ കുറിച്ചും ബഹിരാകാശ കാലാവസ്ഥയെയും കുറിച്ച് പഠിക്കുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.മറ്റൊരു യുഎസ്-യൂറോപ്യൻ സംയുക്ത ദൗത്യമായ സോളാർ ഓർബിറ്ററിന് സൂര്യനിൽ നിന്ന് ഏകദേശം 42 ദശലക്ഷം കിലോമീറ്റർ അകലത്തിൽ വരെ സഞ്ചരിക്കാനാകും. പാർക്കർ സോളാർ പ്രോബ് ഉൾപ്പെടെ യുഎസിന് മറ്റ് സൗരോർജ്ജ ദൗത്യങ്ങളുണ്ട്. 2013 ജൂണിൽ വിക്ഷേപിച്ച ഇന്റർ ഫെയ്സ് റീജൺ ഇമേജിംഗ് സ്പെക്ട്രോഗ്രാഫ്, സോളാർ ഡൈനാമിക് ഒബ്സർവേറ്ററി, സോളാർ റിലേഷൻസ് ടെറസ്ട്രിയൽ ഒബ്സർവേറ്ററി, അഡ്വാൻസ്ഡ് കോമ്പോസിഷൻ എക്സ്പ്ലോറർ എന്നിവയും യുഎസ്എയുടെ സൗരദൗത്യങ്ങളാണ്.
4 സൗരദൗത്യങ്ങളാണ് ജപ്പാൻ ഇതുവരെ നടത്തിയത്. യുഎസ്എ, യുകെ തുടങ്ങി രാജ്യങ്ങളുടെ പിന്തുണയോടെ 2006ലാണ് അവസാനമായി ഹിനോഡ്(സോളാർ ബി) എന്ന സൗരദൗത്യം ജപ്പാൻ നടത്തിയത്. നാസയുമായി സഹകരിച്ച് 1998ൽ ട്രാൻസിയെന്റ് റീജണൽ ആൻഡ് കൊറോണൽ എക്സ്പ്ലോററും 1991ൽ യൊഹ്കോ, 1981ൽ ഹിനോട്ടോറിയും ജപ്പാൻ ക്ഷേപിച്ചു.
1990 ഒക്ടോബറിലാണ് യൂറോപ്പ്യൻ യൂണിയന്റെ പ്രഥമ സൗര ദൗത്യമായ യുലീസസിനെ വിക്ഷേപിച്ചത്. 10 വർഷങ്ങൾക്ക് ശേഷം 2001 ഒക്ടോബറിൽ പ്രോജക്ട് ഫോർ ഓൺ ബോർഡ് ഓട്ടോണമിയെന്ന സൗരദൗത്യവും നടപ്പാക്കി.