250 അടി ഉയരത്തിൽ ഫുട് ബോൾ തലയിൽ വെച്ച് കേറി സോളമൻ റെക്കോർഡിലേക്
16 September 2023
2 കണ്ടു 2
അബുജ ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കാനായി പലവിധ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന ആളുകളുടെ വാർത്ത ഇടയ്ക്കിടെ നാം കാണാറുണ്ട്. ഇവയിൽ ഏറെയും നിരന്തരമായ പരിശ്രമത്തിലൂടെ മാത്രം സ്വന്തമാക്കാനാവുന്നവയാണ്.
അത്തരമൊരു നേട്ടമാണ് നൈജീരിയക്കാരനായ ടോണി സോളമൻ കഴിഞ്ഞ ദിവസം സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
കുത്തനെയുള്ള റേഡിയോ ടവറിൽ, തലയിൽ ഫുട്ബോൾ ബാലൻസു ചെയ്തുകൊണ്ടാണ് സോളമൻ കയറിയത്.
ഫുട്ബോൾ വീണുപോകാതെ 250 അടി (76 മീറ്റർ) ഉയരത്തിൽ എത്തിയതോടെ അദ്ദേഹത്തിന് റെക്കോർഡ് നേട്ടം കൈവരിക്കാനായി. രണ്ടു മാസത്തെ നിരന്തര പരിശ്രമത്തിലൂടെയാണ് സോളമന് റെക്കോർഡ് സ്വന്തമാക്കാനായത്.
നേട്ടം സ്വന്തമാക്കുന്നതിൽ ഉപരി, വലിയ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവർക്ക് പ്രചോദനമാവുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഉദ്യമത്തിന് ഇറങ്ങിയതെന്ന് സോളമൻ പറയുന്നു.
ഗിന്നസ് അധികൃതർ പങ്കുവച്ച വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്. കയറാൻ തുടങ്ങുന്നതു മുതൽ മുകളിൽ എത്തുന്നതു വരെയുള്ള ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. ബുധനാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിഡിയോ ഇതിനകം