ലണ്ടൻ: ഇളമുറക്കാരടക്കം പ്രമുഖരെ എത്തിക്കാ ൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയുമായി പ്രീമിയർ ലീഗ് ടീമുകൾ. ഒരാഴ്ചകൂ ടി ബാക്കിയുള്ള ട്രാൻസ്ഫറിൽ ഇതുവരെ 195 കോടി പൗണ്ട് (20,265 കോടി രൂപ) ആണ് ക്ലബു കൾ ചെലവിട്ടത്. കഴിഞ്ഞ സീസണിലെ 195 കോടി പൗണ്ട് ആയിരുന്നു ഇതുവരെയുള്ള റെ ക്കോഡ്.
പ്രമുഖരെ ചാക്കിടാൻ ഏഷ്യൻ, അമേരിക്കൻ ലീ ഗുകൾ കൂടി എത്തിയതോടെ പോംവഴികളില്ലാ തെ ചെലവഴിക്കൽ മാമാങ്കത്തിന് ക്ലബുകൾ നിർ ബന്ധിതരാകുകയായിരുന്നുവെന്നാണ് സൂചന. ദിവസങ്ങൾ ബാക്കിനിൽക്കുന്നതിനാൽ ഇത്തവ ണ 200 കോടി പൗണ്ട് എന്ന അപൂർവ അക്കവും പിന്നിട്ടേക്കും. സെപ്റ്റംബർ ഒന്നിനാണ് ട്രാൻ സ്ഫർ അവസാനിക്കുക.
ബ്രൈറ്റൺ മിഡ്ഫീൽഡർ മോയ്സസ് കെയ്സി ദോയെ ചെൽസിയും വെസ്റ്റ് ഹാമിൽനിന്ന് ഡെ ക്ലാൻ റൈസിനെ ആഴ്സനലും വാങ്ങിയത് 10 കോടിയിലേറെ പൗണ്ട് മുടക്കിയാണ്. മാഞ്ചസ്റ്റർ സിറ്റി ജോസ്കോ ഗ്വാർഡിയോൾ, ജെറമി ഡോ കു, മാറ്റിയോ കൊവാസിച്ച് എന്നിവരെ എത്തിച്ച തും വലിയ തുക നൽകി.
മാഞ്ചസ്റ്റർ യുനൈറ്റഡ് നിരയിൽ റാസ്മസ് ഹോ ജൻഡ്, ന്യൂകാസിലിനായി സാൻഡ്രോ ടോ ണാലി, ലെസ്റ്ററിൽ ഹാർവി ബാൺസ് എന്നിവ രും മികച്ച കൈമാറ്റത്തുക ലഭിച്ചവർ. ഇംഗ്ലണ്ട് അണ്ടർ 21 ഗോളി ജെയിംസ് ട്രാഫോഡിനെ ക്ല ബിലെത്തിക്കാൻ ബേൺലി ഒമ്പതു കോടിയിലേ റെ പൗണ്ട് മുടക്കി.
കെയ് ഹാവെർട്സ്, അയാക്സ് പ്രതിരോധ താ രം ജുറിയൻ ടിംബർ എന്നിവർ ഗണ്ണേഴ്സ് നിരയി ൽ എത്തിയതും മികച്ച നിരക്കിൽ. ചെൽസി മാ ത്രം ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇതുവരെ 34 കോടി പൗണ്ട് മുടക്കിയിട്ടുണ്ട്. ഇതും റെ ക്കോഡാണ്.
2019ൽ റയൽ മഡ്രിഡ് 29.2 കോടി ഒരു സീസ ണിൽ ചെലവിട്ടതായിരുന്നു ഇതുവരെയും ക്ലബ് റെക്കോഡ്. നീലക്കുപ്പായക്കാർ കഴിഞ്ഞ സീസ ണിലും ഞെട്ടിക്കുന്ന തുകയാണ് താരങ്ങൾക്കാ യി മുടക്കിയിരുന്നത്. ടോഡ് ബോഹ്ലി ക്ലബ് ഏ റ്റെടുത്തശേഷം ഇതുവരെയായി 90 കോടി പൗ ണ്ടിലേറെയാണ് ഈയിനത്തിൽ മാത്രം മുടക്കിയത്.