സൗത്ത് കരോലിന കോടിക്കണക്കിന് ഡോളർ വിലവരുന്ന അമേരിക്കയിൽ യുദ്ധ വിമാനം കാണാതായതായി റിപ്പോർട്ട്.
ശത്രു റഡാറുകളുടെ കണ്ണിൽ പെടാതിരിക്കാൻ ശേഷിയുള്ള എഫ്-35 വിമാനമാണ് പറക്കലി നിടെ കാണാതായത്. വിമാനം പറത്തിയ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ആ ശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധി കൃതർ അറിയിച്ചു.
സൗത്ത് കരോലിനയുടെ തെക്കു-കിഴക്കൻ ഭാഗത്തു കൂടി പരിശീലനപ്പറക്കൽ നടത്തു മ്പോഴായിരുന്നു അപകടം
. കോടികൾ വില മതിക്കുന്ന വിമാനം കണ്ടെത്താനായി അധി കൃതർ പ്രദേശവാസികളുടെ സഹായവും തേടിയിരിക്കുകയാണ്. വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കി ൽ ബേസ് ഡിഫൻസ് ഓപ്പറേഷൻ സെന്ററു മായി ബന്ധപ്പെടണമെന്ന് അധികൃതർ അറി യിച്ചു. ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി നിർമ്മിച്ച ഈ വിമാനങ്ങൾക്ക് ഓരോന്നിനും ഏകദേശം 80 മില്യൺ ഡോളർ വിലയുണ്ടെന്ന് എഎഫ്പി റിപ്പോർട്ട് പറയുന്നു
ചാൾസ്റ്റൺ നഗരത്തിന് വടക്കുള്ള രണ്ട് ത ടാകങ്ങൾക്ക് ചുറ്റുമായി ഫെഡറൽ ഏവി യേഷൻ റെഗുലേറ്റർമാരുമായി ചേർന്ന് തിര ച്ചിൽ തുടരുകയാണെന്ന് ബേസ് അധികൃത ർ അറിയിച്ചു. സൗത്ത് കരോലിന ലോ എൻ ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഹെലികോ പ്റ്ററും തിരച്ചിലിൽ പങ്കുചേർന്നിട്ടുണ്ട്.
കാണാതായ വിമാനത്തിനൊപ്പം പറന്ന രണ്ടാമ ത്തെ എഫ്-35 വിമാനത്തിന്റെ പൈലറ്റ് സുര ക്ഷിതമായി തിരിച്ചെത്തിയിരുന്നു.