ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കൊച്ചി നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്. ഇരു വൃക്കകളും തകരാറിലായ രമേഷ് എന്ന ചെറുപ്പക്കാരന്റെ ചികിത്സയ്ക്കു വേണ്ടി സഹായവുമായെത്തിയ പാർവതി എന്ന പത്താംക്ലാസുകാരിയെ കുറിച്ചാണ് കുറിപ്പിൽ. കരിക്ക് കച്ചവടം മാത്രം ഉപജീവനമായ കണ്ണന്റെയും രത്നമ്മയുടെയും മകളാണ് ഈ മിടുക്കി. "ഇത് രമേശൻ അങ്കിൾക്ക് കൊടുക്കണം' എന്നു പറഞ്ഞാണ് താൻ കരുതിവച്ച ചില്ലറത്തുട്ടുകളുമായി പാർവതി റെനീഷിനെ കാണാനെത്തിയത്
പി.ആർ. റെനീഷ് പങ്കുവച്ച കുറിപ്പ് "കൊച്ചി നഗരസഭ ഓഫീസിൽ ജോലിത്തിരക്കിൽ ഇരിക്കുമ്പോൾ ഉച്ചക്ക് ഒരു മണിയോടുകൂടി എറണാകുളം ടിഡിഎം ഹാളിന്റെ മുന്നിൽ കരിക്ക് കച്ചവടം നടത്തുന്ന എനിക്കറിയാവുന്ന കണ്ണന്റെയും രത്നമ്മയുടെയും മകൾ പാർവതി എന്നെ കാണാൻ വന്നു. കഴിഞ്ഞ ദിവസം DH ഗ്രൗണ്ടിൽ ഓണാഘോഷ പരിപാടിയിൽഗ്രൗണ്ടിൽ ഓണാഘോഷ പരിപാടിയിൽ അവൾ എന്റെ അടുത്തേക്ക് വന്ന് ഞാൻ വരുന്നുണ്ട് അങ്കിളിന്റെ ഓഫീസിൽ എന്ന് പറഞ്ഞിരുന്നു പക്ഷേ ഈ വരവിന് ഇത്രത്തോളം വിലയുണ്ടെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല
പനമ്പിള്ളി നഗറിൽ ഫ്രണ്ട്ഷിപ്പ് കോളനിയിൽ 31 വയസ്സുള്ള രമേഷ് എന്ന ചെറുപ്പക്കാരൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവ് കൂടിയായ രമേശ് പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇരു വൃക്കകളും തകരാറിലാകുകയും അദ്ദേഹത്തിന്റെ ചികിത്സയ്ക്കുവേണ്ടിയും വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടി ഞാൻ ചെയർമാൻ ആയിട്ടുള്ള ഒരു ചികിത്സ സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട് ഏതാണ്ട് മൂന്നാഴ്ചക്കാലം മുമ്പ് ഞങ്ങൾ പ്രധാനപ്പെട്ട പ്രതങ്ങളിൽ ഈ വാർത്ത കൊടുത്തിരുന്നു ഈ വാർത്ത കണ്ടിട്ടാകണം പാർവതി എന്ന പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി അവളുടെ അച്ഛൻ ഇടയ്ക്ക് നൽകുന്ന ചില്ലറ തുട്ടുകൾ ഒന്നര വർഷമായി സൂക്ഷിച്ചുവെച്ച് ആ കുടുക്കയുമായി എന്റെ ഓഫീസിൽ റൂമിലേക്ക് കയറി വന്ന് അങ്കിളേ ഇത് രമേശൻ അങ്കിൾക്ക് കൊടുക്കണം ചികിത്സയ്ക്ക് എന്റെ ഒരു ചെറിയ സംഭാവനയാണ് എന്ന് എന്നോട് വന്ന് പറയുകയായിരുന്നു കൂടെ അവളുടെ അമ്മയും രത്നമ്മയും കൂടെയുണ്ടായിരുന്നു എന്ന് അത്ഭുതപ്പെടുത്തിയത് കഴിഞ്ഞ കുറെ വർഷങ്ങളായി കരിക്ക് കച്ചവടം മാത്രം.
ഉപജീവനമായി കഴിയുന്ന ഇവർ ഒരു വാടകവീട്ടിലാണ് കഴിയുന്നത് അവളുടെ കൂടെ വന്ന അമ്മ രത്നമ്മ തന്റെയും കുടി ഒരു വിഹിതമായി അയ്യായിരം രൂപയും അവിടെവെച്ച് എന്നെ ഏൽപ്പിക്കുകയുണ്ടായി എനിക്ക് ചുറ്റും നിന്ന കൗൺസിലർമാർ അവരുടെ കണ്ണുകൾ പോലും ഈറനണിയിച്ചു കൊണ്ടാണ് ഈ ഒരു രംഗത്തിന് ഞാൻ സാക്ഷിയായത്.
പ്രിയപ്പെട്ട കൊച്ചുമിടുക്കിയായ പാർവതിയോട് ഞാൻ ചോദിച്ചു മോളെ എന്തിനാണ് നീ ഈ കുടുക്കുകയും പൈസ കൂട്ടി വെച്ചിരിക്കുന്നത് നിനക്കെന്താ ആഗ്രഹമാണുള്ളത് എനിക്ക് മറ്റൊരു ആഗ്രഹവുമില്ല എന്റെ ഈ സമ്പാദ്യം ഒരാളുടെ ചികിത്സയക്ക് എടുക്കുക അതാണ് ആഗ്രഹം എന്നാണ് എന്നോട് അവൾ പറഞ്ഞത് പാർവതിയുടെയും അമ്മയുടെയും സംഭാവന 11064 രൂപയുണ്ടായിരുന്നു രണ്ടുപേരുടെയും തുക ഞാൻ അത് അവിടെ വച്ച് ഏറ്റുവാങ്ങുകയും ബാങ്കിൽ അടക്കാൻ ഏർപ്പാടാക്കുകയും ചെയ്തു ഈ കുടുംബം കഴിഞ്ഞ കുറെ വർഷങ്ങളായി വാടകവീട്ടിലാണ് താമസിക്കുന്നത് നിത്വം കിടുന്നതാമസിക്കുന്നത് നിത്യം കിട്ടുന്ന വരുമാനത്തിലൂടെ കഴിയുന്ന ഈ നിർധന കുടുംബമാണ് ഈ തുക സംഭാവനയായി നൽകാൻ തീരുമാനിച്ചത് ആ കുടുംബത്തിന്റെയും ആ കുട്ടിയുടെയും മനസ്സിനെ ഏറെ അഭിമാനത്തോടുകൂടി അവളുടെ അച്ഛനും അമ്മയെയും പ്രത്യേകം അഭിനന്ദിക്കുന്നു പാർവതി ഈ നാടിന്റെ അഭിമാനമായി വളരും ഞങ്ങളുടെ എല്ലാ പിന്തുണയും പാർവതിക്കും കുടുംബത്തിനും നൽകുന്നു. ഇത് മറ്റുള്ളവർക്ക് ഒരു സന്ദേശം കൂടിയാണ് ഈ പ്രവർത്തനത്തിൽ ഒട്ടനവധി പേരുടെ മുന്നിലേക്ക് ഞങ്ങൾ ചെല്ലുമ്പോൾ ചില തിക്താനുഭവങ്ങൾ ഉണ്ടാകാറുണ്ട് അവിടെ ഈ കുടുംബം കാണിച്ച കാരുണ്യത്തിന് നന്ദിയുടെ ഒരു വാക്കു മാത്രം പറഞ്ഞാൽ തീരാവുന്നതല്ല എന്ന് കൂടി അറിയിച്ചുകൊള്ളട്ടെ പാർവതി നീ ഞങ്ങളുടെ അഭിമാനമാണ്.