ന്യൂയോർക്ക്: 2024 ട്വന്റി ലോകകപ്പിനുള്ള യുഎസ്സിലെ മൂന്ന് വേദികൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി. ഡല്ലാസ്, ഫ്ളോറിഡ, ന്യൂയോർക്ക് എന്നീ നഗരങ്ങളിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
2024 ലോകകപ്പ് യുഎസ്സിലും വെസ്റ്റ് ഇൻഡീസിലുമായാണ് നടക്കുന്നത്.
2024 ലോകകപ്പിന് വലിയൊരു പ്രത്യേകതയുണ്ട്. ഏറ്റവുമധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ട്വന്റി 20 ലോകകപ്പാണിത്.
20 രാജ്യങ്ങളാണ് 2024 ലോകകപ്പിൽ പങ്കെടുക്കുന്നത്. ഡല്ലാസ്, ഫ്ളോറിഡ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഐ.സി.സി വ്യക്തമാക്കി.
മേജർ ലീഗ് ക്രിക്കറ്റിന്റെ വരവോടെ യുഎസ്സിൽ ക്രിക്കറ്റിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഡല്ലാസിലെ ഗ്രാൻഡ് പൈറി, ഫ്ളോറിഡയിലെ ബോവാർഡ് കൺട്രി, ന്യൂയോർക്കിലെ നാസൗ കൺട്രി എന്നിവയാണ് വേദിയായി തിരഞ്ഞെടുത്തത്.
2021-ലാണ് ഐ.സി.സി
യുഎസ്സിനെയും വെസ്റ്റ് ഇൻഡീസിനെയും 2024 ലോകകപ്പിനുള്ള വേദിയായി പ്രഖ്യാപിച്ചത്. യു.എസ്സിൽ ഇതാദ്യമായാണ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്