സ്വർണ വില കുറയുമോ അതോ കൂടുമോ? നാല് ദിവസമായി കേരള വിപണിയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നതിനാൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ട്രെൻഡ് മനസിലാക്കാൻ സാധിക്കുന്നില്ല. ഒരേ നിലവാരത്തിൽ തുടരുമ്പോഴും സ്വർണ വില 43,000 രൂപ നിലവാരത്തിലാണെന്നതാണ് മലയാളിയുടെ ആശ്വാസം. നാല് ദിവസമായി മാറ്റമില്ലാത്ത സ്വർണ വില സെപ്റ്റംബർ 9 തിന് രേഖപ്പെടുത്തിയ 43,880 രൂപ നിലവാരത്തിലാണ്. ഗ്രാമിന് 5,485 രൂപയാണ് ചൊവ്വാഴ്ച കേരള വിപണിയിലെ വില.
ഓണത്തിനു ശേഷം വലിയ മുന്നേറ്റമാണ് സ്വർണ വിലയിലുണ്ടായത്. ഓഗസ്റ്റ് മാസത്തിൽ സ്വർണ വിലയിലെ മുന്നേറ്റത്തിന് വേഗം കൂടിയതും ഓണത്തിന് ശേഷമാണ്. തിരുവോണ ദിവസത്തിന് തൊട്ടടുത്ത ദിവസം 240 രൂപ വർധിച്ച് സ്വർണ വില 44,000 രൂപ നിലവാരത്തിലേക്ക് കയറിയതും.
44,040 രൂപയിൽ സെപ്റ്റംബർ മാസം വ്യാപാരം ആരംഭിച്ച സ്വർണം പവന് 44,240 രൂപ വരെ എത്തിയെങ്കിലും പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. ഉയർന്ന നിലവാരത്തിൽ നിന്ന് താഴേക്കിറങ്ങിയ സ്വർണം അഞ്ചാം തീയതി 120 രൂപ ഇടിഞ്ഞ് 44,120 രൂപയിലേക്ക് എത്തി.ഇടിവ് തുടർന്ന സ്വർണ വില കഴിഞ്ഞ വാരത്തിലാണ് 44,000 രൂപ നിലവാരത്തിന് താഴെ എത്തിയത്. ആറാം തീയതി വീണ്ടും 120ഇടിവ് തുടർന്ന സ്വർണ വില കഴിഞ്ഞ
വാരത്തിലാണ് 44,000 രൂപ നിലവാരത്തിന് താഴെ എത്തിയത്. ആറാം തീയതി വീണ്ടും 120 രൂപ കുറഞ്ഞ് 44,000 രൂപയിലേക്ക് സ്വർണ വില എത്തി. വ്യാഴാഴ്ച 80 രൂപയാണ് സ്വർണ വിലയിൽ കുറഞ്ഞത്. 43,920 രൂപയിലെത്തി. തൊട്ടടുത്ത ദിവസം 80 രൂപ സ്വർണ വിലയിൽ വർധിച്ചിരുന്നു.
ശനിയാഴ്ചയിലെ 120 രൂപ ഇടിവോടെ സ്വർണം 43,880 രൂപയിലേക്ക് എത്തി. ഈ വിലയിലാണ് 4 ദിവസമായി സ്വർണ വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 360 രൂപ സ്വർണ വിലയിൽ കുറഞ്ഞു. കനത്ത ചാഞ്ചാട്ടം തുടരുന്നതിനാൽ സ്വർണം ഇപ്പോൾ വാങ്ങണോ അതോകാത്തിരിക്കണോ എന്ന അശങ്കയിലാണ് ആഭരണം വാങ്ങാനിരിക്കുന്നവർ.യുഎസ് പലിശ നിരക്ക് തീരുമാനത്തെ സ്വാധീനിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകൾ പുറത്തു വരാനിരിക്കെ ചൊവ്വാഴ്ച ആഗോള വിപണിയിൽ സ്വർണ വിലയിൽ വലിയ മാറ്റങ്ങളുണ്ടായില്ല. സ്പോട്ട് ഗോൾഡ് ഔൺസിന് 1,922.85 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ചയാണ് യുഎസ് ഉപഭോക്തൃ വില സൂചിക (സിപിഐ) ഡാറ്റ പുറത്തു വരുന്നത്.