ന്യൂഡൽഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമോ എന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു ഔദ്യോഗിക ക്ഷണക്കത്താണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന ജി-20 ഉച്ചകോടിയുടെ അത്താഴ വിരുന്നിന് ക്ഷണിച്ച് കൊണ്ട് യച്ച ഔദ്യോഗിക കത്തിൽ "ഇന്ത്യയും പ്രസിഡന്റ് " എന്നതിന് പകരം "ഭാരതത്തിന്റെ പ്രസിഡന്റ്' എന്നാണ് പരാമർശിച്ചത്. ഇതോടെയാണ് രാജ്യത്തിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണോ എന്ന ഊഹാപോഹങ്ങൾ വ്യാപിച്ചത്. എന്നാൽ പേര് മാറ്റുന്നുവെന്ന വാർത്തകൾ നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ.
വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പേര് മാറ്റിയ ചില രാജ്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.
തുർക്കിയെ- മുമ്പ് അറിയപ്പെട്ടിരുന്നത് തുർക്കി എന്ന പേരിൽ
തുർക്കി എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ പേര് തുർക്കിയെ എന്നാക്കി മാറ്റിയതായി പ്രസിഡന്റ് രജപ് ത്വയിബ് എർദോഗൻ ്യാപിച്ചത് ഈയടുത്താണ്.
രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തേയും മൂല്യങ്ങളെയും ആഗോളതലത്തിൽ മികച്ച രീതിയിൽ പ്രതിനിധീകരിക്കാനാണ് ഈ മാറ്റം ലക്ഷ്യമിടുന്നത് എന്നാണ് അധികൃതർ അറിയിച്ചത്.
2016 ഏപ്രിലിലാണ് ചെക്ക് റിപ്പബ്ലിക്കിന്റെ പേര് ചെക്കിയ എന്നാക്കി മാറ്റിയത്. കായിക ഇനങ്ങളിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും രാജ്യത്തിന്റെ പേര് വേഗത്തിൽ അംഗീകരിക്കപ്പെടണമെന്ന ലക്ഷ്യത്തോടെയായിരുന്നു പേര് മാറ്റം.
എസ്വാറ്റിനി- മുമ്പ് അറിയപ്പെട്ടിരുന്നത് സ്വാസിലാൻഡ്
ആഫ്രിക്കൻ രാജ്യമായ സ്വാസിലാൻഡിന്റെ പേര് എസ്വാറ്റിനി എന്നാക്കി മാറ്റിയിരുന്നു. ദളുടെ പ്രാദേശിക പൈതൃകത്തെ
അംഗീകരിക്കുകയെന്നത് ലക്ഷ്യമിട്ടായിരുന്നു ഈ തീരുമാനം. സ്വാസികളുടെ മണ്ണ് എന്നാണ് എസ്വാറ്റിനി എന്ന വാക്കിന്റെ അർത്ഥം.
നെതർലാൻഡ്സ്- മുമ്പ് ഹോളണ്ട്
2020 ജനുവിയിലാണ് ഹോളണ്ടിന്റെ പേര് നെതർലാൻഡ്സ് എന്നാക്കി മാറ്റാൻ തീരുമാനിച്ചത്. എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമായി സ്വയം അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു ഈ നീക്കം.
റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ- മുമ്പ് അറിയപ്പെട്ടിരുന്നത് മാസിഡോണിയ എന്ന പേരിൽ
2019 ഫെബ്രുവരിയിലാണ് മാസിഡോണിയ റിപ്പബ്ലിക് ഓഫ് നോർത്ത് ഡിഡോണിയ എന്ന് പേര് മാറ്റിയത്. നാറ്റോയിൽ ചേരുന്നതിന്റെ ഭാഗമായിട്ടായിരുന്നു പേര് മാറ്റിയത്. കൂടാതെ ഗ്രീസിൽ മാസിഡോണിയ എന്ന പേരിൽ ഒരു പ്രദേശവും നിലനിന്നിരുന്നു. ഈ ആശയക്കുഴപ്പം ഒഴിവാക്കുകയെന്നതും പേര് മാറ്റത്തിന് കാരണമായി.