ഷാർജ | ദ്വിദിന ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറം (ഐ ജി സി എഫ്) ഷാർജ എക്സ്പോ സെന്ററിൽ അവാർഡ് ദാനത്തോടെ സമാപിച്ചു.
സമാപന പരിപാടിയിൽ ഉപ ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ (എസ് എം സി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി വിജയികളെ ആദരിച്ചു. സർക്കാറിന്റെ ആശയവിനിമയത്തിനും നവീകരണത്തിനും സംഭാവന ചെയ്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് അവാർഡുകൾ.
ഇമാറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം നേടി. മുൻ അമേരിക്കൻ ജഡ്ജി ഫ്രാങ്ക് കാപ്രിയോ മികച്ച പോസിറ്റീവ് സോഷ്യൽ ഇംപാക്ട് ഡ്രൈവർ ആയി.
മറ്റ് അവാർഡുകൾ: മികച്ച വക്താവ്- ഗന്നം അൽ മസ്റൂയി, എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ് കൗൺസിൽ സെക്രട്ടറി ജനറൽ, മികച്ച സർക്കാർ കമ്മ്യൂണിക്കേഷൻ ടീം ദുബൈ കസ്റ്റംസ്, മികച്ച ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ കാമ്പെയ്ൻ-
ആശയവിനിമയം- ദുബൈ പോലീസ്, അറബി ഭാഷയെ പിന്തുണയ്ക്കുന്ന മികച്ച പ്രചാരണം- ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി, അറബ് മൂല്യങ്ങളും ഐഡന്റിറ്റിയും ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച കാമ്പയിൻ- ഷാർജ ഹോളി ഖുർആൻ അക്കാദമി, മികച്ച സോഷ്യൽ റെസ്പോൺസിബിലിറ്റി കാമ്പെയ്ൻ- സഊദി അറേബ്യയിലെ നാഷനൽ ഹൗസിംഗ് കമ്പനി, മികച്ച ഭക്ഷ്യസുരക്ഷാ പരിപാടി ആശയവിനിമയ പദ്ധതി- ഷാർജയിലെ കൃഷി, കന്നുകാലി വകുപ്പ്.