കഴിഞ്ഞവർഷം ചന്ദ്രന്റെ വിദൂരഭാഗത്തു നിന്ന് അപൂർവമായ ചാങ്ങിസൈറ്റ് എന്ന ക്രിസ്റ്റൽ കല്ല് കണ്ടെത്തിയതായി ചൈന അറിയിച്ചിരുന്നു. ചൈനീസ് ഐതിഹ്യങ്ങൾ പ്രകാരം ചന്ദ്രന്റെ ദേവതയായ ചാങ്ങിയിൽ നിന്നാണ് ഈ പേര് ലഭിച്ചിരിക്കുന്നത്. ചന്ദ്രനിലുള്ള ധാതുനിക്ഷേപത്തിന്റെ സാധ്യതകളെക്കുറിച്ച് ആഴത്തിൽ ചിന്തകളുയർത്തിയ സംഭവമായിരുന്നു ചാങ്ങിസൈറ്റിന്റെ കണ്ടെത്തൽ.
2020ൽ ചന്ദ്രനിലുള്ള ചൈനയുടെ ദൗത്യം 1.8 കിലോയോളം ഭാരമുള്ള കല്ലുകൾ ശേഖരിച്ചു. അക്കൂട്ടത്തിലാണ് ഈ കല്ലും വന്നുപെട്ടത്. 1976നു ശേഷം ഭൂമിയിലെത്തിച്ച ആദ്യ ചന്ദ്രവസ്തുക്കളാണ് ഇവ. ചൈന ശേഖരിച്ച ആദ്യത്തെ ചന്ദ്രസാംപിളുകളും ഇവയാണ്. ചൈനയുടെ ചാങ്ങി- 5 ചാന്ദ്രദൗത്യമാണ് ഈ കല്ലുകൾ കണ്ടെത്തിയത്. ചന്ദ്രനിൽ കണ്ടെത്തുന്ന ആറാമത്തെ ധാതുവായിരുന്നു ഈ കല്ല്. ഇതിനു മുൻപ് കണ്ടെത്തപ്പെട്ട അഞ്ചു ധാതുക്കളും യുഎസും റഷ്യയുമാണ് കണ്ടെത്തിയത്. ഈ കല്ലിനു പുറമെ ഹീലിയം ത്രീ എന്ന രാസവസ്തുവുവിന്റെ അവശേഷിപ്പുകളും സാംപിളുകളിൽ നിന്നു കണ്ടുകിട്ടി.
ഭൂമിയിൽ വളരെ അപൂർവമായി കാണപ്പെടുന്ന ഹീലിയം ത്രീ പക്ഷേ ചന്ദ്രനിൽ വളരെയേറെ അളവിൽ കാണപ്പെടുന്നുണ്ട്. ഭാവിയിൽ ഭൂമിയിൽ ആണവ ഫ്യൂഷൻ സാങ്കേതികവിദ്യ വളരെയേറെ പുരോഗമിക്കുമെന്നും ഇപ്പോഴുള്ള ആണവ ഫിഷൻ റിയാക്ടറുകളെ പുറന്തള്ളി ഫ്യൂഷൻ റിയാക്ടറുകൾ പ്രധാന ഊർജശ്രോതസ്സായിമാറുമെന്നും കരുതപ്പെടുന്നുണ്ട്. ഫ്യൂഷൻ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ വസ്തുക്കളിലൊന്നായാണ് ഹീലിയം തീ കണക്കാക്കപ്പെടുന്നത്.
ചാങ്ങി എന്ന പേരിലാണു ചൈനയുടെ ചാന്ദ്രദൗത്യങ്ങൾ അറിയപ്പെടുന്നത്. ഈ പേരിലുള്ള 6 ദൗത്യങ്ങൾ ചൈന ചന്ദ്രനിലെത്തിച്ചു. ചന്ദ്രന്റെ ഒരു ഭാഗം മാത്രമാണ് നമുക്ക് അഭിമുഖമായി ഉത്, മറ്റേ ഭാഗം നമുക്ക് കാണാനാവില്ല. ആ കാണാത്ത വശത്തെയാണ് വിദൂരഭാഗം അഥവാ
ഭാവിയിൽ ചന്ദ്രനിൽ വൻതോതിൽ ഖനനം സാധ്യമാകുന്ന മൂൺ മൈനിങ് സാങ്കേതികവിദ്യ നടപ്പായിക്കഴിഞ്ഞാൽ ചന്ദ്രനിൽ നിന്ന് ഹീലിയം തീ ഭൂമിയിലെത്തിക്കാമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നുണ്ട്. ഇതു നടപ്പായാൽ മനുഷ്യരുടെ ഊർജ ആവശ്യങ്ങൾക്ക് ചന്ദ്രൻ പരിഹാരമേകുമെന്നു സാരം.
നൂറു കോടിക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളതാണ് ഈ കല്ലെന്ന് ചൈനീസ് വിദഗ്ധർ പറയുന്നു. ഇതുവരെ മനുഷ്യവംശം കണ്ടുപരിചയിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ രാസഘടനയാണ് ഈ കല്ലിനുള്ളത്. ഇത്തരം രാസഘടനകൾ പൊതുവെ ഉൽക്കകളിൽ നിന്നുള്ള വസ്തുക്കളിലാണ് കണ്ടുവരുന്നത്. തലമുടിനാരിഴയുടെ വീതി മാത്രമാണ് ഈ കല്ലിനുള്ളത്.