ഇതൊരു മോഷണത്തിന്റെ കഥയാണ്. കൊലകൊമ്പനായ ഒരാനയുടെ വാലിലെ ഒരു
പൂടയാണ് മോഷ്ടിക്കുന്നത്.ബഷീറിന്റെ ക്ലാസ്മേറ്റായ രാധാമണിക്കു വേണ്ടിയാണ് ഇത്രയും വലിയ സാഹസത്തിനു മുതിരുന്നത്.എട്ടോ ഒമ്പതോ വയസുള്ളപ്പോൾ കിടക്കപ്പായയിൽ മൂത്രമൊഴിക്കാതിരിക്കാൻ വേണ്ടി ബഷീറിനെ ആനയുടെ കാലിനടിയിലൂടെ നടപ്പിച്ചിട്ടുണ്ട്. സഹോദരനായ അബ്ദുൽ ഖാദറാണ് കുറ്റവാളിയെങ്കിലും നൂണ്ടത് കഥാകാരനാണ്. ആനപ്പൂട തരണമെന്ന് ആനക്കാരോട് പറയുന്നു. പക്ഷേ ആനക്കാരത് നിരസിക്കുന്നു. ഗന്ത്യന്തരമില്ലാതെ അവസാനം ആന കുളിക്കുന്ന നേരം മുങ്ങാങ്കുഴിയിട്ടു ആനയുടെ വാൽ കടിച്ചു മുറിച്ചു.ആന വിരണ്ടോടി.നടന്ന കഥകളെല്ലാം ഉമ്മയോടും ബാപ്പയോടും പറയുകയും ബാപ്പ ആനക്കാരനോട് പറഞ്ഞ് ആനപ്പൂട വാങ്ങി കൊടുക്കുകയും ചെയ്തു.ബഷീർ അത് രാധാമണിക്ക് നൽകി.ഒരു ആനവാൽ കിട്ടാൻ കഥാകാരൻ നടത്തിയ ഗംഭീരമായ പ്രയത്നനത്തിന്റെ കഥയാണ്.ആനപ്പൂട എന്ന ഗ്രന്ഥത്തിൽ മന്ത്രച്ചരട്,
ബാലയുഗപ്രതിനിധികൾ,വത്സരാജൻ,എന്റെ നൈലോൺ കുട,ആശുപത്രിയിലെ മരണം, ഒരു ഭാര്യയും ഭർത്താവും എന്നീ കഥകളും ഉണ്ട്.