.ശ്വേത ശരതയാണ് ഈ വർഷത്തെ മിസ്ഗ ദിവ യൂണിവേഴ്സ്ഡ്സ്വ കിരീടം അണിഞ്ഞത്. ശ്വേത 72-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. സോണാൽ കുജ മിസ് ദിവ സുപ്രനാഷണൽ കിരീടവും കർണാടകയിൽ നിന്നുള്ള തൃഷ ഷെട്ടി മിസ് ദിവ റണ്ണറപ്പ് കിരീടവും നേടി.ശ്വേത തന്റെ 16-ാമത്തെ വയസ്സിൽ മുംബൈയിലേക്ക് താമസം മാറി. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുള്ള കുടുംബമായിരുന്നു ശ്വേതയുടേത്. നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുത്ത ശ്വേത ഒരു മികച്ച നർത്തകിയും കൊറിയോഗ്രാഫറും കൂടിയാണ്. ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനിച്ചത് തന്റെ അമ്മയാണെന്ന് ശ്വേത മത്സരത്തിന് ശേഷം പറഞ്ഞു.സുസ്മിത സെന്നിനെ ഏറെ ആരാധിക്കുന്ന ശ്വേതയ്ക്ക് സമൂഹമാധ്യമത്തിൽ 4 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ബോളിവുഡ് നടൻ ശന്തനു മഹേശ്വരിയോടൊപ്പം ഒരു മ്യൂസിക്കൽ വിഡിയോയിൽ അഭിനയിച്ചിട്ടുണ്ട്. സിബിഎസ്ഇ ബോർഡിന് കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കി, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.മാധുരി ദീക്ഷിത്, ദീപിക പദുക്കോൺ, സൽമാൻ ഖാൻ, കത്രീന കൈഫ്, മൗനി റോയ് തുടങ്ങി ടെലിവിഷനിലോ ബിഗ് സ്ക്രീനിലോ മാത്രം കണ്ടിട്ടുള്ള അഭിനേതാക്കളോടൊപ്പെ ജോലി ചെയ്യാനും നൃത്തം പഠിപ്പിക്കാനും കഴിഞ്ഞ സന്തോഷവും ശ്വേത പങ്കുവച്ചു.സൗന്ദര്യമത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ നികിത മഹൈസൽക്കർ രൂപകൽപ്പന ചെയ്ത ഗൗണിൽ അതിമനോഹരിയായാണ് ശ്വേത എത്തിയത്. ദിവിത റായ് കിരീടമണിയിച്ചപ്പോൾ ശ്വേത വികാരാധീനയായി. ശ്വേതയുടെ കണ്ണുകൾ നിറഞ്ഞു.
മിസ് യൂണിവേഴ്സിലേക്ക് ഇന്ത്യയുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നടത്തുന്ന മത്സരമാണ് മിസ് ദിവ യൂണിവേഴ്സ്. മിസ് സുപ്രനാഷണൽ മത്സരത്തിലേക്ക് ഒരു പ്രതിനിധിയെയും തിരഞ്ഞെടുക്കും.