യുപിഐയിൽ പ്രതിമാസ ഇടപാടുകളുടെ എണ്ണം ഓഗസ്റ്റ് 30നു 10 ബില്യൺ കഴിഞ്ഞതായി നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ. ഇന്ത്യയിലെ എല്ലാ റീട്ടെയിൽ പേയ്മെന്റ് സംവിധാനങ്ങൾക്കുമായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു തൽക്ഷണ പേമെന്റ് സംവിധാനമായിരുന്നു യുപിഐ.
ഓഗസ്റ്റിലെ ഇടപാടുകളുടെ മൂല്യം 15.76 ലക്ഷം കോടി രൂപയായി ഉയർന്നു, ജൂലൈയിൽ സ്ഥാപിച്ച 15.34 ലക്ഷം കോടി രൂപയുടെ മുൻ റെക്കോർഡും മറികടന്നു. യുപിഐ സംവിധാനത്തിൽ അടുത്തിടെ വന്ന നിർണായക മാറ്റങ്ങൾ പരിശോധിക്കാം.
യുപിഐ ലൈറ്റിന്റെ ഇടപാട് പരിധി 200 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി. ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ തന്നെ ചെറിയ മൂല്യമുള്ള പേയ്മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന യുപിഐയുടെ ഓഫ്ലൈൻ മോഡാണ് യുപിഐ ലൈറ്റ്.
ഉപയോക്താക്കൾക്ക് ലോൺ
അക്കൗണ്ടുകൾ യുപിഐയുമായി
ബന്ധിപ്പിക്കാനും ആർബിഐ അനുമതി
നൽകിയിട്ടുണ്ട്.ആളുകൾക്ക് യുപിഐ
ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കുന്നത്
എളുപ്പമാക്കും.
• പേമെന്റ് പ്ലാറ്റ്ഫോം പ്രൊവൈഡർമാർ) വഴി നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള യുിഐ ഇടപാടുകൾക്ക് 1.1% വരെ ഇന്റർചേഞ്ച് ഫീസ് നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ശുപാർശ ചെയ്തു. 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലായി.