ന്യൂയോർക് സ്പേസ് എക്സിന്റെ ഡ്രാഗൺ ബ ഹിരാകാശ പേടകത്തിൽ നാലു പേർകൂടി അ ന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറ പ്പെട്ടു. യു.എസ് പൗരി ജാസ്മിൻ മൊഗ്ബെലി, ഡെന്മാർക് പൗരൻ ആൻഡ്രിയാസ് മോഗെൻ സെൻ, ജപ്പാനിൽനിന്നുള്ള സതോഷി ഫുരുകാ വ, റഷ്യയിൽ നിന്നുള്ള കോൺസ്റ്റാന്റിൻ ബോറി സോവ് എന്നിവരാണ് പുറപ്പെട്ടത്.
ഫാൽക്കൺ9 റോക്കറ്റിലേറിയാണ് സ്പേസ് എക്സ് പേടകം പറന്നുയർന്നത്. ഏതാണ്ട് 30 മണിക്കൂർ ആണ് യാത്രാ സമയം. ശനിയാഴ്ച പു ലർച്ച റോക്കറ്റ് വിക്ഷേപണം കാണാൻ ഫ്ലോറി ഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്റ റിൽ 10,000ത്തോളം പേർ ഒത്തുകൂടിയിരുന്നു. ആറുമാസം സംഘം ബഹിരാകാശത്ത് പരീക്ഷണ, ഗവേഷണങ്ങളിൽ ഏർപ്പെടും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികളും സംഘം ഏറ്റെടുക്കും
നമ്മുടെ മനോഹരമായ ഗ്രഹത്തിലേക്ക് തിരി ഞ്ഞുനോക്കുന്നതാണ് തന്നെ ആവേശഭരിതയാ ക്കുന്നതെന്ന് 40കാരിയായ ജാസ്മിൻ മൊഗ്ബെ ലി പ്രതികരിച്ചു. യു.എ.ഇ പൗരൻ സുൽത്താൻ അൽ നിയാദി, നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ ഫെഡ് യാവേവ് എന്നിവർ സെപ്റ്റംബർ ഒന്നിന് ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിലേക്ക് തിരിക്കും.
മാർച്ച് മൂന്നിനാണ് അറബ് ലോകത്ത് നിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദി ഉൾപ്പെടുന്ന സംഘം ബഹിരാകാശ നിലയത്തിൽ എത്തിയത്.
സംഘവും ഭൂമിയിലേയ്ക്ക് തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇവർക്ക് പൂർത്തിയാക്കാൻ കഴിയാത്ത ജോലികൾ കൂ സെവൻ സംഘം ഏറ്റെടുക്കും. അമേരിക്ക, ഡെൻമാർക്ക്, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള നാല് പേരാണ് കൂ സെവൻ സംഘത്തിലുള്ളത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പുലർച്ചെ യാത്ര തിരിച്ച സംഘം 30 മണിക്കൂറുകൾക്കുള്ളിൽ ബഹാരാകാശനിലയത്തിലെത്തും.
കഴിഞ്ഞ മാർച്ച് മൂന്നിനാണ് നെയാദിയും സംഘവും
ബഹിരാകാശനിലയത്തിലെത്തിയത്. സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് പൗരൻ എന്നതുൾപ്പെടെ ഒട്ടേറെ റെക്കോർഡുകളും സ്വന്തം പേരിൽ എഴുതി ചേർത്താണ് നെയാദിയുടെ മടക്കം.