സ്വർണ വില കേട്ടാൽ ആരുമൊന്ന് നെടുവീർപ്പിടും.
വിവാഹ സീസണിൽ ആവശ്യക്കാരുയരുന്ന കാലത്ത് സ്വർണ വില കയറി കൊണ്ടിരിക്കുകയാണ്.
തിങ്കളാഴ്ച പവന് 80 രൂപ വർധിച്ച് സ്വർണം വ്യാപാരം തുടങ്ങി. 44,240 രൂപയാണ് സ്വർണ വില. ഗ്രാമിന് 10 രൂപ വർധിച്ച് 5,530 രൂപയുമായി. സെപ്റ്റംബർ മാസത്തിലെ ഉയർന്ന നിലവാരമാണിത്.
ഒരു മാസത്തിനിടെയുള്ള ഉയർന്ന നിരക്കിനടുത്താണ് സ്വർണ വില.
ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയേക്കാൾ 100 രൂപ മാത്രമാണ് സ്വർണ വിലയിൽ കുറവുള്ളത്. സെപ്റ്റംബർ മാസത്തിലും സ്വർണ വിലയുടെ മുന്നേറ്റത്തിന് കാര്യമായ കുറവുണ്ടാകില്ലെന്നാണ് സൂചന.മാസത്തിലെ ആദ്യ ദിവസം ഇടിവോടെയാണ് 44,040 രൂപയിലേക്ക് സ്വർണവില എത്തിയത്. മാസത്തിലെ താഴ്ന്ന നിരക്കായിരുന്നു ഇത്. ശനിയാഴ്ച 120 രൂപ വർധിച്ച് 44,160 ലായിരുന്നു സ്വർണ വില. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്നാണ് സ്വർണ വില തിങ്കളാഴ്ച ഉയർന്നത്.ഓഗസ്റ്റിൽ ചാഞ്ചാട്ടം
ഓഗസ്റ്റ് മാസത്തിലെ അവസാനത്തോടെയാണ് സ്വർണ വില ഉയരാൻ തുടങ്ങിയത്. 1,040 രൂപ വരെ താഴേക്ക് ഇറങ്ങി ആശ്വാസ നിരക്കിലെത്തിയ സ്വർണം വെറും 200 രൂപയുടെ ഇളവാണ് മാസാവസാനം നൽകിയത്. ഓഗസ്റ്റ് മാസത്തിൽ ആദ്യ ദിവസം 44,320 രൂപയിലാണ് സ്വർണ വില. മാസത്തിലെ അവസാന ദിവസം 44,120 രൂപയിലാണ് സ്വർണം ക്ലോസ് ചെയ്തത്. കനത്ത തിരിച്ചു വരവ് നടത്തിയ സ്വർണം സെപ്റ്റംബറിലും ഇത് തുടരുമോ എന്നാണ് ആശങ്ക.റെക്കോർഡ് ഭേദിക്കുമോ?
കേരള വിപണിയിലെ ഏറ്റവും ഉയർന്ന സ്വർണ വില 45,760 രൂപയാണ്. 2023 മേയ് അഞ്ചാം തീയതിയാണ് ഈ നിലവാരത്തിലേക്ക് സ്വർണ വില എത്തിയത്. തിങ്കളാഴ്ച രേഖപ്പെടുത്തിയ 44,240 രൂപയിൽ നിന്ന് 1,520 രൂപയുടെ വ്യത്യാസം മാത്രമാണ് റെക്കോർഡ് വിലയിലേക്കുള്ള ദൂരം.
അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 2,077 ഡോളറിലായിരുന്നു അന്നത്തെ വില നിലവാരം. ഇന്ന് 1940 ഡോളറിലാണ് സ്വർണ വില. ആഗോള വിപണിയിലെ മുന്നേറ്റവും കേരളത്തിലെ ഡിമാന്റും കാരണം സ്വർണ വില റെക്കോർഡ് ഉയരം താണ്ടുമോ എന്നാത് കണ്ടറിയാം.
ആഗോള വിപണിയിൽ
യുഎസ് തൊഴിലില്ലായ്മ ഡാറ്റയ്ക്ക് ശേഷം ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്ക് വർധനവ് തുടരില്ലെന്ന പ്രതീക്ഷയിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഉയർന്ന് നിൽക്കുകയാണ്. സ്പോട്ട് ഗോൾഡ് ഔൺസിന് 0.20 ശതമാനം 1,941.89 ഡോളറിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
അതേസമയം, അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണ വില ഒരു മാസത്തെ ഉയർന്ന നിരക്കിന് താഴെയാണ്. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ്
1,952.79 ഡോളർ എന്ന ഉയർന്ന നിരക്കിലെത്തിയിരുന്നു. യുഎസ് ഡോളർ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിക്കിന് അടുത്താ