G20 ഉച്ചകോടിയിൽ ഹിന്ദുമത വിദ്വേഷവുമായി ദിവ്യ ദ്വിവേദി
10 September 2023
2 കണ്ടു 2
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ജി20
ഉച്ചകോടിക്കിടെ ഹിന്ദുമത വിദ്വേഷവുമായി ഐഐടി ഡൽഹി പ്രൊഫസറും ഇടതു ചിന്തകയുമായ ദിവ്യ ദ്വിവേദി. ലോകരാജ്യങ്ങൾ മുഴുൻ ഭാരതത്തെ ഉറ്റുനോക്കുകയും ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷത ഏറ്റെടുത്തുകൊണ്ട് രാജ്യം ലോകത്തിന് മാതൃകയാകുകയും ചെയ്യുന്ന വേളയിലാണ് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനയുമായി ദിവ്യ ദ്വിവേദി രംഗത്തു വന്നിരിക്കുന്നത്. ജി20 യുടെ ശോഭ കെടുത്താനും ഇന്ത്യയെ മോശമായി ചിത്രീകരിക്കാനുമാണ് ഫ്രഞ്ച് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഇടത് ചിന്തക ശ്രമിക്കുന്നത്. ഹിന്ദുമത വിദ്വേഷം പ്രചരിപ്പിക്കാൻ ജി20യെ
മുതലെടുക്കുന്നതിനെതിരെ ദിവ്യ ദ്വിവേദിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്.
രണ്ട് ഇന്ത്യകളുണ്ട്. ഭൂരിപക്ഷ ജനതയെ അടിച്ചമർത്തുന്ന വംശീയമായ ജാതി ക്രമത്തിന്റെ ഭൂതകാല ഇന്ത്യ. ജാതി അടിച്ചമർത്തലും ഹിന്ദു മതവും ഇല്ലാത്ത സമത്വ ഇന്ത്യയാണ് ഭാവിയിലെ ഇന്ത്യ. ഇതുവരെ പ്രതിനിധാനം ചെയ്യപ്പെടാത്ത ഇന്ത്യയാണ്. ലോകത്തിന് മുന്നിൽ ആ ഇന്ത്യയെ കാണുന്നതിനായി ഞാൻ കൊതിയോടെ കാത്തിരിക്കുകയാണ്. ആദായകരവും ശക്തവുമായ രാജ്യത്തെ ഭൂരിഭാഗം സ്ഥാനങ്ങളിലും ഇവിടുത്തെ ന്യൂനപക്ഷം(ഉന്നത ജാതി) ശക്തമായി നിലകൊള്ളുന്നു. 10 ശതമാനം വരുന്ന ഉയർന്ന ജാതിക്കാർ ന്യൂനപക്ഷമാണെങ്കിലും ആദായകരവും ശക്തവുമായ 90 ശതമാനം സ്ഥാനങ്ങളിലും അവർ ഇന്നും തുടരുന്നു. ജാതി വംശീയതയാണ് 300 വർഷമായി ഇന്ത്യയെ രൂപപ്പെടുത്തിയത്. ഇന്നും ഇന്ത്യ അങ്ങനെ തന്നെയാണ്'- ഫ്രാൻസ് 24-ന് നൽകിയ അഭിമുഖത്തിൽ ദിവ്യ ദ്വിവേദി പറഞ്ഞു.വിദേശ മാദ്ധ്യമങ്ങളിൽ ചെന്നിരുന്ന് ഭാരതത്തെ ഇകഴ്ത്തുന്ന ദിവ്യ ദ്വിവേദിയ്ക്കെതിരെ പലരും വിമർശനവുമായി രംഗത്തെത്തി. ഭാരതം ജി20 അദ്ധ്യക്ഷ വഹിക്കുന്ന വേളയിൽ ഹിന്ദുമതത്തോടുള്ള കടുത്ത വിദ്വേഷം വിഷമായി ചീറ്റുകയാണ് ഐഐടി ഡൽഹി പ്രൊഫസർ. ആഗോള വേദികളിൽ ഇന്ത്യയെ ഇകഴ്ത്തുന്ന പ്രതിപക്ഷ നേതാക്കളുമായി വളരെയധികം ബന്ധമുള്ള ഇടതു ചിന്തകയാണ് ദിവ്യ ദ്വിവേദി. ഹിന്ദുമതത്തിനെതിരെയും ഭാരതത്തിന്റെ സംസ്കാരത്തിനെതിരെയും ഇതാദ്യമായല്ല ഇത്തരം പരാമർശങ്ങൾ ഇവർ നടത്തുന്നത്. എന്നാൽ, ജി20 യെ മറയാക്കി കൊണ്ട് രാജ്യത്തെ ഇകഴ്ത്തുകയാണ് ദിവ്യ ദ്വിവേദി.