മുംബൈ: ജവാൻ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ വലിയ പ്രശംസയാണ് നടൻ വിജയ് സേതുപതി നേടുന്നത്. അതിനിടയിൽ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്ക്ക് പുറത്തുവിട്ടു. മഹാരാജ എന്നാണ് ചിത്രത്തിന്റെ പേര്. വിജയ് സേതുപതിയുടെ അമ്പതാമത് ചിത്രമാണ് മഹാരാജ.
ഒരു ബാർബർ ഷോപ്പ് കസേരയിൽ കയ്യിൽ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയെയാണ് ഫസ്റ്റുലുക്കിൽ കാണിക്കുന്നത്.
ചില പൊലീസുകാർ അത് നോക്കി നിൽക്കുന്നതായി കാണാം. വിജയ് സേതുപതി തന്നെയാണ് എന്ന ഹാഷ്ടാഗോടെ ചിത്രം പുറത്തുവിട്ടത്. ഒരു ക്രൈം ത്രില്ലർ ചിത്രമായാണ് മഹാരാജ ഒരുങ്ങുന്നത് എന്നാണ് വിവരം.
വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കാശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. നിതിലൻ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കൊരങ്ങു ബൊമ്മ എന്ന പ്രശംസ നേടിയ ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം. അഞ്ജനേഷ് ലോക്നാഥ് ആണ് ചിത്രത്തിന്റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം.
അതേ സമയം കാളി എന്ന വില്ലൻ വേഷത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കുകയാണ് വിജയ് സേതുപതി. ഷാരൂഖാന്റെ വില്ലനായ എത്തിയ റോൾ നോർത്ത് ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ശ്രദ്ധ നേടുന്നുണ്ട്.
നേരത്തെ തന്നെ ഫർസി അടക്കം സീരിസുകളിലൂടെ വിജയ് സേതുപതി പാൻ ഇന്ത്യൻ തലത്തിൽ സാന്നിധ്യം അറിയിച്ചിരുന്നുനേരത്തെ ഷാരൂഖ് ഖാനും വിജയ് സേതുപതിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.
എക്സ് പോസ്റ്റിലൂടെയാണ് ഷാരൂഖ് വിജയ് സേതുപതിയെ അഭിനന്ദിച്ചത്. ജവാനിൽ രണ്ട് കാലഘട്ടത്തിൽ അച്ഛനുംമകനുമായി എത്തുന്ന ഷാരൂഖിന് വില്ലനായി എത്തുന്ന ആയുധ വ്യാപാരിയായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. അതേ സമയം ജവാൻ മൂന്ന് ദിവസത്തിനുള്ളിൽ 300 കോടി ക്ലബ് കടന്നതായി നിർമ്മാതാക്കൾ റെഡ് ചില്ലീസ് എന്റർടെയ്മെന്റ് ഞായറാഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു.