ഏറെ ആകാംഷയോടെയാണ് ഐഫോൺ ആരാധകർ ആപ്പിളിന്റെ ഈ വർഷത്തെ അവതരണ പരിപാടിക്കായി കാത്തിരിക്കുന്നത്. 'വണ്ടർ ലസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന അവതരണ പരിപാടി സെപ്റ്റംബർ 12 ചൊവ്വാഴ്ച രാത്രി 10.30 നാണ് ആരംഭിക്കുക. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് മോഡലുകൾ ഈ വർഷം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഒരു 15 അൾട്ര മോഡലും ഉണ്ടാവുമെന്ന് അഭ്യൂഹമുണ്ട്. പ്രചരിക്കുന്ന വാർത്തകൾ അനുസരിച്ച്കരുതുന്നത്. പ്രോ മോഡലുകളിൽ യഥാക്രമം 200 ഡോളർ വരെ വർധനവ് പ്രതീക്ഷിക്കാം. ഇതുവഴി 15 പ്രോയ്ക്ക് 1099 ഡോളരും, 15 പ്രോ പ്ലസിന് 1199 ഡോളറോ അതിൽ കൂടുതലോ ആയിരിക്കാം ആയിരിക്കാം വില.
ഇന്ത്യയിലെ ഉല്പാദനം ഇന്ത്യക്കാർക്ക് ഗുണം ചെയ്യുമോ
ഇക്കാലമത്രയും ഇന്ത്യയിലെയും യുഎസിലെയും വില തമ്മിൽ വലിയ അന്തരം ഉണ്ടാവാറുണ്ട്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ കൂടിയ തുകയ്ക്കാണ് ആപ്പിൾ കഴിഞ്ഞ വർഷവും ഇന്ത്യയിൽ ഐഫോണുകൾ വിറ്റഴിച്ചത്. എന്നാൽ ഇത്തവണ ചില പ്രതീക്ഷയ്ക്ക് വകയുണ്ട്. കാരണം ഐഫോണുകളിൽ വലിയൊരു പങ്ക് നിർമിക്കുന്നത് ഇന്ത്യയിലെ നിർമാണ ശാലകളിൽ നിന്നാണ്. രാജ്യത്ത് തന്നെ നിർമിച്ചെടുക്കുന്ന ഫോണുകൾക്ക് നികുതി ഇളവ് നൽകാമെന്ന കേന്ദ്രത്തിന്റെ നയം ഫോണുകളുടെ വില കുറയ്ക്കാൻ ഇടയായേക്കും. രാജ്യത്ത് നിർമിക്കുന്ന ഫോണുകൾ ഇവിടെ തന്നെ വിറ്റഴിച്ചാൽ 18 ശതമാനം വരെ വില കുറച്ചു നൽകാനുള്ള സാധ്യതയുണ്ട്. എന്നാൽ അതിന് ആപ്പിൾ തയ്യാറാവുമോ എന്ന് കണ്ടറിയണം. ഐഫോൺ 15 പ്രോ മോഡലുകൾക്ക് കഴിഞ്ഞ വർഷത്തെ വിലയേക്കാൾ കൂടിയ വില ആയിരിക്കും. എന്താണ് ഇതിന് കാരണം?
പ്രധാനമായും പ്രോ മോഡലുകളിൽ വന്നിരിക്കുന്ന അപ്ഗ്രേഡുകൾ തന്നെയാണ് ഈ വില വർധനവിന്
കാരണമായിരിക്കുന്നത്. പ്രത്യേകിച്ചും ഫോണുകളിൽ അവതരിപ്പിക്കുന്ന ടൈറ്റാനിയം ഫ്രെയിം.
ബ്ലൂംബെർഗിലെ മാർക്ക് ഗുർമൻ നൽകുന്ന വിവരം അനുസരിച്ച് ഐഫോൺ 15 പ്രോ മോഡലുകളിൽ നിന്ന് സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി ഒഴിവാക്കപ്പെടും. പകരം ടൈറ്റാനിയത്തിൽ നിർമിതമായിരിക്കും ഇത്. ഇത് ഫോണുകളുടെ ഭാരം
കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിന്
പുറമെ ഏറ്റവും പുതിയ എ17 പ്രൊസസർ
ചിപ്പ് സെറ്റ് ആയിരിക്കും പ്രോ മോഡലുകളിൽ ഉപയോഗിക്കുക. ബേസ് മോഡലുകളായ ഐഫോൺ 15, 15 പ്ലസ് എന്നിവയിൽ എ16 ചിപ്പ് സെറ്റ് ആയിരിക്കും ഉപയോഗിക്കുക.
പ്രോ മോഡലിൽ റാം (RAM) വർധിപ്പിക്കുകയും ബാറ്ററി ക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇതുവഴി ഫോണിന്റെ പ്ലേബാക്ക് സമയം മുമ്പുണ്ടായിരുന്ന 23 മണിക്കൂർ പരിധിയിൽ കൂടുതലായി വർധിക്കുകയും ചെയ്യും.
കാമറയുടെ കാര്യത്തിലും പ്രോ മോഡലുകൾ മുന്നിലായിരിക്കും. പ്രോ മാക്സ് മോഡലിൽ പെരിസ്കോപ് ലെൻസ് അവതരിപ്പിക്കുമെന്നാണ് വിവരം. ഇതുവഴി ഐഫോണിന്റെ ക്യാമറ സൂമിങ് ശേഷി വർധിക്കും. 3x ൽ നിന്ന് 6x ആയി അത് ഉയരും.
പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് വില വർധിക്കുമെന്ന് തന്നെയാണ് മാർക്ക് ഗുർമൻ പറയുന്നത്. ടൈറ്റാനിയം ഫ്രെയിം, പുതിയ ക്യാമറ സെൻസറുകൾ, സ്റ്റോറേജ്, എന്നിവ അതിന് പ്രധാന കാരണമാണ്. പ്രോ മോഡലുകളിൽ 128 ജിബി സ്റ്റോറേജ് ഓപ്ഷൻ ഒഴിവാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾക്ക് കഴിഞ്ഞ വർഷത്തെ പോലെ 799 ഡോളർ, 899 ഡോളർ എന്നിങ്ങനെ ആയിരിക്കും വില എന്നാണ്