അന്റാർട്ടിക്കയിലെ ബെല്ലിങ്സ്ഹൗസൺ കടലിന് സമീപത്തെ പ്രദേശത്ത് കഴിഞ്ഞ വർഷം ചത്തൊടുങ്ങിയത് 10,000 ചക്രവർത്തി പെൻഗ്വിൻ കുഞ്ഞുങ്ങൾ. സമുദ്രോപരിതലത്തിൽ വെള്ളം തണുത്തുറഞ്ഞ് രൂപപ്പെടുന്ന ഹിമപാളികൾ ഉരുകി വേർപ്പെട്ടതാണ് ഇത്രയധികം പെൻഗ്വിൻ കുഞ്ഞുങ്ങൾ ചാകാൻ കാരണം. നീന്താൻ സഹായിക്കുന്ന തൂവലുകൾ വികസിക്കുന്നതിന് മുൻപാണ് പെൻഗ്വിൻ കുഞ്ഞുങ്ങൾ ചത്തത്. തണുപ്പ് കൂടിയോ മുങ്ങിയോ ആകാം ഇവ ചത്തതെന്നാണ് നിഗമനം.
ബെല്ലിങ്സ്ഹൗസൺ ഭാഗത്തെ അഞ്ച് എംപറർ പെൻഗ്വിനുകളുടെ കോളനികൾ ഗവേഷകർ പഠനത്തിന് വിധേയമാക്കിയാണ് കണക്കെടുപ്പ് നടത്തിയത്. റോത്ത്ഷീൽഡ് ദ്വീപ്, വെർഡി ഇൻലെറ്റ്, മൈലേ ദ്വീപ്, ബ്രയാൻ പെനിൻസുല, ഫ്രോഗ്നർ പോയിന്റ് തുടങ്ങിയവയാണ് ഈ അഞ്ചിടങ്ങൾ. റോത്ത്ഷീൽഡ് ദ്വീപ് ഒഴികെയുള്ള ഇടങ്ങളിൽ പെൻഗ്വിനുകളുടെ പ്രജനനം വിജയം കണ്ടില്ല. യൂറോപ്യൻ യൂണിയനിന്റെ സെന്റിനെൽ-2 ഉപഗ്രഹങ്ങൾ ഉപയോഗിച്ച് അവയുടെ വിസർജ്യങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയാണ് പെൻഗ്വിനുകൾ ആ മേഖലയിൽ സജീവമാണോ എന്ന് വിലയിരുത്തുന്നത്.
പ്രായപൂർത്തിയായ എംപറർ പെൻഗ്വിനുകൾ മാർച്ച് മാസത്തിൽ ദക്ഷിണ അർദ്ധഗോളത്തിൽ
ഹിമപാളികളിലെത്തും. ഇണചേരലും, മുട്ടയിടലും, കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുന്നതു പോലും ഈ
മാസങ്ങളിൽ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുന്നത് വരെ പെൻഗ്വിൻ കുഞ്ഞുങ്ങൾ ഇവിടെയാകും. ഡിസംബർ, ജനുവരി സമയത്ത് സമുദ്രങ്ങളിലേക്ക് കുഞ്ഞുങ്ങൾ എത്തിപ്പെടും. എന്നാൽ
ശീതക്കാലമെത്തുന്നതിന് മുൻപ് ഹിമപാളികളിലാണ്. പിന്നീടുള്ള ഡിസംബറെത്തും മുൻപേ, അതായത് നവംബറിൽ നാല് കോളനികളിലെ ഹിമപാളികൾ നാശം അഭിമുഖീകരിക്കുന്നത് ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടു. കുഞ്ഞുങ്ങളെ നീന്താൻ സഹായിക്കുന്ന തൂവലുകൾ രൂപപ്പെടും മുൻപായിരുന്നു ഇത്. ഇങ്ങനെയാണ് ആയിരക്കണക്കിന് പെൻഗ്വിൻ കുഞ്ഞുങ്ങൾ ചത്തതായി ഗവേഷകർ കണ്ടെത്തിയത്.കൂടിയാണ്. 2050 ഓടെ ഇവയുടെ അംഗസംഖ്യ 26 മുതൽ 47 ശതമാനം വരെയായി കുറയുമെന്നാണ് കരുതപ്പെടുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ (ഐയുസിഎൻ) പട്ടികപ്രകാരം വംശനാശത്തിന്റെ വക്കിലാണ് ഇക്കൂട്ടർ.
കാലാവസ്ഥാ വ്യതിയാനം അന്റാർട്ടിക്കയിൽ
മഞ്ഞുരുകലിന്റെ വേഗം കൂട്ടിയിരിക്കുകയാണ് വേനൽക്കാലത്തുണ്ടാകുന്ന ഹിമപാളികളുടെ തോതിൽ റെക്കോഡ് ഇടിവാണ് 2016-ൽ രേഖപ്പെടുത്തിയത്. ഭൂഖണ്ഡത്തിന് ചുറ്റുമുള്ള സമുദ്ര ജലം ചൂട് പിടിക്കുന്നതാണ് മഞ്ഞുരുകലിലേക്ക് നയിക്കുന്നതെന്ന് അന്റാർട്ടിക്കൻ കടൽ മഞ്ഞിനെ കുറിച്ച് പഠനങ്ങൾ നടത്തുന്ന ഡോ.കരോളിൻ ഹോംസ് പറയുന്നു. കാറ്റിന്റെ ഗതി മഞ്ഞ് കൂടുതൽ കരപ്രദേശങ്ങളിൽ അടിയാൻ കാരണമായതായും അവർ കൂട്ടിച്ചേർത്തു. ഇത് മഞ്ഞ് വ്യാപിക്കുന്നതിന് ഒരു പരിധി വരെ തടസ്സമായി.
പ്രജനന പ്രക്രിയ്ക്ക് ഹിമപാളികളെയാണ് ചക്രവർത്തി പെൻഗ്വിനുകൾ ആശ്രയിക്കുക. ഇത് ഉരുകുകയോ.തകരുകയോ ചെയ്താൽ കുഞ്ഞുങ്ങൾ അപകടത്തിലാകും.ഇത് രൂപപ്പെടാനുള്ള സമയത്തെ ആശ്രയിച്ചാകും പുതിയ കുഞ്ഞുങ്ങൾ പിറക്കുക. കോളനികളിലെ ഒഴുകുന്ന മഞ്ഞുപാളികളുടെ അഭാവം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിന് ഇനി തടസ്സമാകും. ഒരു വർഷത്തേക്ക് എങ്കിലും പുതിയ കുഞ്ഞുങ്ങൾ ജനിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. 2018-നും 2022-നുമിടയിൽ 60-ലധികം എംപറർ പെൻഗ്വിനുകളുടെ കോളനികളെയാണ് മഞ്ഞുരുകൽ ബാധിച്ചത്.