തിരുവനന്തപുരം: സിനിമാ- സീരിയൽ താരം അപർണ നായരുടെ മരണത്തിനു കാരണം ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് കുടുംബം. വ്യാഴാഴ്ച വൈകിട്ട്
ഏഴരയോടെയാണ് അപർണയെ മരിച്ചനിലയിൽ കണ്ടത്. ഉടനെ തന്നെ അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് ഇക്കാര്യം
പറയുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
തുടർന്ന് ഐശ്വര്യയും ബന്ധുക്കളും ചേർന്ന് അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക്
എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. മരിക്കാൻ പോകുന്നതിനു മുൻപ് അപർണ അമ്മയെ വിളിച്ച് സങ്കടപ്പെട്ടു കരഞ്ഞുവെന്നും താൻ പോവുകയാണെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു.
"എന്റെ ഉണ്ണി കളി പെണ്ണ്' എന്ന അടിക്കുറിപ്പോടെയാണ് മകളുടെ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു അപർണ്ണയുടെ ഈ പോസ്റ്റ്, ഈ കുഞ്ഞിനെ തനിച്ചാക്കാൻ എങ്ങനെ സാധിച്ചുവെന്നാണ് ഒരാൾ കമന്റ് ബോക്സിൽ ചോദിക്കുന്നത്.
അതേസമയം, സമീപ കാലത്ത് മറ്റ് പോസ്റ്റുകളിലെല്ലാം തന്റെ ഉള്ളിലെ ദുഃഖം പങ്കുവെക്കാൻ താരം ശ്രമിച്ചിരുന്നുവെന്ന് തോന്നിപ്പിക്കുന്ന വാചകങ്ങളാണ് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. 'ഈ ജീവിതം അങ്ങനെ എങ്കിലും ഒന്ന് ജീവിച്ചു തീർക്കണം മാത്രമേ ഉള്ളൂ. ഒരുപാട് അനുഭവിച്ചിട്ടുണ്ട് നിനക്കൊക്കെ ചിന്തിക്കാൻ പറ്റുന്നതിനും അപ്പുറത്ത്. അതൊക്കെ വച്ചിട്ടാണ് ഈ ചിരിക്കുന്നതും കളിക്കുന്നതും ഒക്കെ എന്നാണ് ഒരു പോസ്റ്റിലെ ബാക്ഗ്രൗണ്ട് വോയിസ്.